--> Skip to main content


Story Of Malayalapuzha Devi Temple Shivling And Kanikonna Tree – Miracles Of Malayalapuzha Devi Temple Shiva Lingam

Malayalapuzha Shiva Temple near Pathanamthita in Kerala is famous for its unique Shivling and numerous other miracles. It is believed that the swayambhu Shivling worshipped in the temple is growing. There is also a Kanikonna tree near the Shivalingam that showers flowers on the Shivling almost all days irrespective of seasons. It is also believed that if tender coconut water is offered to Shivling when there is a drought like situation, rain clouds will gather quickly and there will be rain.

The main deity in the temple is Mother Goddess Shakti who is famous as Malayalapuzha Devi

Story Of Malayalapuzha Devi Temple Shivling

ദേവീക്ഷേത്രത്തിന്റെ വടക്കു കിഴക്കു ഭാഗത്തായിട്ടാണ് ശ്രീപരമേശ്വര സാന്നിധ്യത്തിന്റെ പ്രതീകമായ ശിവലിംഗത്തിന്റെ സ്ഥാനം. ശിവലിംഗം സ്വയംഭൂവാണെന്നാണ് ഐതിഹ്യം. പണ്ട് ക്ഷേത്രത്തിന്റെ തിരുമുറ്റം ക്ഷേത്രജീവനക്കാരിൽ ഒരാള്‍ വൃത്തിയാക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന മൺവെട്ടി ഒരു കറുത്ത ശിലയിൽ ഉടക്കിയപ്പോൾ അതിൽ നിന്നും രക്തം ചിന്തിയത്രേ . ഇതു കണ്ട ഭക്തർക്ക് അത്ഭുതവും പരിഭ്രാന്തിയുമുണ്ടായി. പ്രശ്നം വച്ചു നോക്കിയപ്പോൾ കറുത്ത ശില ശിവലിംഗമാണെന്നും താന്ത്രികവിധി പ്രകാരം ശുദ്ധകലശം ചെയ്ത് പൂജ നടത്തണമെന്നുമായിരുന്നു വിധി.

ശിവലിംഗത്തിനു സമീപമായി സ്ഥിതി ചെയ്യുന്ന കണിക്കൊന്ന മറ്റൊരു ഭക്തിനിർഭരമായ കാഴ്ചയാണ്. ഋതുഭേദങ്ങൾക്കു വഴങ്ങാതെ കണിക്കൊന്ന പുഷ്പാർച്ചനയെന്നവണ്ണം പ്രതിഷ്ഠയിൽ പൂക്കളായി അലങ്കരിക്കുന്നു. കണിക്കൊന്നയ്ക്ക് ശിവലിംഗത്തിന്റെയത്രയും പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.

കൊടിയ വേനൽ‍ക്കാലത്ത് കുടിവെള്ളത്തിനുപോലും പ്രയാസമനുഭവിക്കുമ്പോൾ ഗ്രാമവാസികൾ ആയിരക്കണക്കിന് കരിക്കുകൾ ശേഖരിച്ച് ശിവലിംഗത്തിൽ ഇളനീർധാര നടത്തുക പതിവുണ്ട്. മഹാദേവൻ അഭിഷേകമേറ്റുവാങ്ങിയതിനു ശേഷം മണിക്കൂറുകൾക്കകം അന്തരീക്ഷം മേഘാവൃതമാവുകയും മഴ പെയ്യുകയും ചെയ്യാറുണ്ടത്രേ.