Gulikan theyyam is the most popular theyyam and is performed in all most all important kavu, tharavadu and temples in Kannur and Kasaragod region of Kerala during the annual thira theyyam and kaliyattam festival. As per information, Gulikan does the job of Yama, the Hindu god of death. Gulikan Theyyam story is that of Shiva rescuing Young Markandeya Rishi from the clutches of Yama. In the process, Shiva opens his third eye and burns down Yama into ashes.
With no death, there was total chaos in the universe. Saints and Devas approached Shiva for a solution, Shiva then produced a divine being by pressing down his left thumb on the ground. This divine being was given the role of Yama and he came to be known as Gulikan. Shiva gave Gulikan a trishul (rident) and kalapasham (rope of death).
It is believed that Gulikan is a witness to all the activities of human beings including good and bad.
This theyyam is performed by Malayar community as the belief is that only they can invoke the deity successfully.
The belief is that Gulikan resides in coal, ash and smoke.
There are numerous types of Gulikan. Eight of them are very famous and they are Unmatha Gulikan, Uchhara Gulikan, Marana Gulikan, Kara Gulikan, Karim Gulikan, Sevakkara Gulikan, Thekkan Gulikan and Vadakkan Gulikan.
Gulikan wears various types of mask depending on the place and type of Gulikan performed. He usually holds a rope and trishul.
The deity is worshipped to overcome fear of death and for early cure of incurable diseases. He is also propitiated to defeat enemies and to achieve success in competition.
- പരമശിവന്റെ ശാപം കൊണ്ട് പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു.
- ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു.
- അഷ്ടനാഗങ്ങളായ അനന്തൻ ,വാസുകി, തക്ഷകൻ, കാർക്കോടകൻ, കുലിനീശംഖൻ, ചേഷ്ടപദ്മൻ, മഹാപദ്മൻ, ഗുളികൻ, നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്.
- നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം.
- ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു.
- പുറംകാലനെന്നും ഗുളികന് പേരുണ്ട്.
- കാലൻ , അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
- പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ.
- തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി.
- കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി.
- ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.
- അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു.
- ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
- മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. അവരുടെ പൂജയിൽ മാത്രമാണ് ഗുളികൻ പ്രസാദിക്കുന്നത് എന്നാണു കേട്ടിട്ടുള്ളത്.
- ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
- വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി.
- ഗുളികൻ, മാരി ഗുളികൻ ,വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്.
- തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
- കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം.
- കരിങ്കലശം ആണ് ഗുളികൻറെ കർമ്മങ്ങളിൽ പ്രധാനം. അപമൃത്യു സംഭവിക്കാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടുമാറുന്നതിനും ഭക്തൻമാർ കരിങ്കലശം ചെയ്യുന്നു. കോഴിയറുത്ത് ഗുരുസി തർപ്പണത്തിലൂടെയാണ് കർമ്മം പൂർത്തിയാക്കുന്നത്.
- വെടിയിലും പുകയിലും കരിയിലും നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്‍റെ വാമൊഴി. അതുകൊണ്ടുതന്നെ ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
- ഉത്തരകേരളത്തിലെ പല സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്‍തു വരുന്നുണ്ട്. എന്നാല്‍ മലയ സമുദായക്കാരുടെ കുലമൂര്‍ത്തിയാണ് ഗുളികന്‍. മറ്റാരേക്കാളും മലയരുടെ പൂജയാണത്രെ ഗുളികന് ഇഷ്‍ടം. ഒരു മലയൻ മന്ത്രം പോലുമറിയാതെ ഗുളികനെ മനസിൽ ധ്യാനിച്ച് ഒരു പുഷ്പ്പം അർപ്പിച്ചാലും ദേവൻ അത് നെഞ്ചോട് ചേര്‍ക്കുമത്രെ.
- ഒട്ടുമിക്ക കാവുകളിലും ഗുളികന് സ്ഥാനമുണ്ടാകും.
- വിഘ്നേശ്വരനായ ഗണപതി ഭഗവാനെ കഴിഞ്ഞാൽ ചെയ്യുന്ന കർമ്മങ്ങളിൽ വിഘ്നം തീർക്കാൻ കഴിയുന്ന ദേവൻ കൂടിയാണ് ഗുളികൻ.
- പുറംകാലനെന്നും കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലൻ , അന്തകൻ, യമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികൻ.
- തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്‍തുവിന്റെ സംരക്ഷകനായിട്ടാണ് അത്യുത്തരകേരളത്തില്‍ കരുതുന്നതും ആരാധിക്കുന്നതും.
- കാവുകളുടെയും ദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്‍റെ സ്ഥാനം.
- ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കും രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ട്. പക്ഷേ കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്.
- കണ്ണൂരിന് തെക്ക്, അതായത് വളപട്ടണം പുഴയ്ക്ക് തെക്കുള്ള പ്രദേശങ്ങളില്‍ ഉയരമുള്ള മുടി വയ്ക്കുന്ന തെക്കന്‍ ഗുളികനാണ് പ്രചാരത്തില്‍. ആദ്യം ഇളം കോലമായും പിന്നീട് തിരുമുടിയും മുഖപ്പാളിയും അണിഞ്ഞ് കൈയ്യിൽ ദണ്ഡും ഏന്തി തിരുനടനം ചെയ്യും തെക്കൻ ഗുളികൻ. അതിനു ശേഷം പൊയ്ക്കാലിൽ മൂന്നു തവണ ക്ഷേത്രം വലം വയ്ക്കും.
- തെക്കൻ ഗുളികനും വടക്കൻ ഗുളികനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. വളപട്ടണം പുഴയ്ക്ക് വടക്കുള്ള ദേശങ്ങളിലെ വടക്കൻ ഗുളികനു വെള്ളാട്ടമില്ല. പൊയ്ക്കാലും നീണ്ട മുടിയുമില്ല. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രിശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് വടക്കൻ ഗുളികന്‍ തെയ്യം.
- മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചാരമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാകില്ലെന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു. ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്.
- കേരളീയ ജ്യോതിഷത്തിന്‍റെ ആണിക്കല്ലായ ഗുളികൻ ശനിയുടെ മകനും സൂര്യന്‍റെ പേരമകനുമാണ്.
- രാത്രിയും പകലും വ്യത്യസ്‍ത രാശികളിൽ ഉദിച്ച് അസ്‍തമിക്കുന്ന ദേവൻ.
- അഷ്‍ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ, ശംഖപാലൻ എന്നിങ്ങനെ അഷ്‍ടനാഗങ്ങളിൽ ഏഴാമൻ കൂടിയാണ് ഗുളികൻ.
- അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്.
- ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ.
- ഗുളികൻറെ പ്രത്യക്ഷദർശനം മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതേസമയം ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ.