--> Skip to main content


About Female Theyyam Performer - സ്ത്രി തെയ്യം

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്നദേവക്കൂത്ത്തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു.

കേരളത്തില്ദേവക്കൂത്ത്തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര് ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന് കൂരന് കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല് ഇവര് തെയ്യം കെട്ടു നിര്ത്തിര. ഇപ്പോള് ഇവരുടെ കാര്മ്മിതകത്വത്തില് മറ്റൊരു സ്ത്രീയാണ് തെയ്യം കെട്ടുന്നത്.

നാല്പ്പ ത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് തെയ്യം കെട്ടുന്നത്. ഇക്കാലയളവില് മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യ ഭുക്കായിരിക്കണം. ആളുകള്ക്ക്െ ദൈവത്തില് അത്രയും വിശ്വാസമാണ്. അസുഖങ്ങള് ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ദേവിയെ ആരാധിക്കുന്നു.

പഴയ ചിറക്കല് രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്. ഒന്നിടവിട്ട വര്ഷങ്ങളിലാണ് ഇത് കെട്ടിയാടുന്നത്. പ്രബലരായ ദൈവങ്ങളെല്ലാം സ്ത്രീ രൂപങ്ങളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. അതിനു ഏക അപവാദമാണ് ലഷ്മിയേടത്തി. അത് കൊണ്ട് തന്നെ ദേവക്കൂത്ത് വളരെ പ്രസിദ്ധമായി. വിദേശത്ത് നിന്നടക്കം ആളുകള് ഇത് കാണാന് എത്താറുണ്ട്.
തെയ്യംകെട്ടു സമുദായത്തിലെ അംഗമാണ് ലക്ഷ്മിയെങ്കിലും അവര്ക്ക്വ ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നേരത്തെ കെട്ടിയിരുന്ന ആളുകള് ഇതില് നിന്ന് പിന്മാറിയപ്പോള് സംഗതി മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള് ആണ് ഒരു നിയോഗം പോലെ ലക്ഷ്മി രംഗത്തേക്ക് കടന്നു വന്നത്. ലക്ഷ്മിയുടെ ഭര്ത്താോവ് കേളുപണിക്കര് മുഴുവന് പിന്തുണയും നല്കിഒയതിനാലാണ് ഒരു ദശാബ്ദക്കാലത്തോളം ലക്ഷ്മിക്ക് രംഗത്ത് പിടിച്ചു നില്ക്കാ നായത്. ചെറുപ്പത്തിലെ നാടന് പാട്ട് പാടിയ പരിചയവും കോതാമൂരി പാട്ട് നിരവധിയിടങ്ങളില് അവതരിപ്പിച്ച പരിചയവും ഉള്ളത് ലക്ഷ്മിക്ക് വലിയ തുണയായി. വലിയ ആള്ക്കൂ ട്ടത്തിന്റെ മുന്നില് തെറ്റ് പറ്റാതെ തെയ്യം അവതരിപ്പിക്കാന് പ്രത്യേക ധൈര്യം വേണം.

സ്ത്രീകളുടെ മാസ മുറ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ആശുദ്ധിയാകുമോ എന്നാ പ്രശ്നം കാരണമാണ് പെണ്കുടട്ടികള് രംഗത്തേക്ക് വരാന് മടിക്കുന്നത്. എന്നാല് ലക്ഷ്മി അവസ്ഥ തരണം ചെയ്യുന്നത് ഗുളികകള് കഴിച്ചു അതിന്റെ സമയം മാറ്റിയിട്ടാണ്. പിന്നെ നാല്പത്തിയൊന്നു ദിവസത്തെ വ്രതവും വേണം. അനുഷ്ഠാനങ്ങള് നന്നായി പഠിച്ചിരിക്കണം. ഫോക്ക് ലോര് അക്കാദമി ലക്ഷ്മിക്ക് തെയ്യം കെട്ടിന് അവാര്ഡ്െ നല്കിംയിട്ടുണ്ട്.