--> Skip to main content


Piravom Kakkad Purushamangalam Temple – Festival

Piravom Kakkad Purushamangalam temple is located at Kakkad near Piravom in Ernakulam district, Kerala. The temple is dedicated to Bhagavan Sri Krishna. The 6-day annual festival in the temple is held in Malayalam Meda Masam (April – May).

This is a small traditional temple with a chuttambalam, pond, namaskara mandapam and east facing chathura sreekovil. There are small shrines of upa devatas. The sankalpam of Sri Krishna here is that of his Viswaroopa as shown to Arjuna before Kurukshetra war in the Mahabharata and described in the Bhagavad Gita.

Vishwaroopa Darshanam of Bhagwan Vishnu is performed on the main murti in the sreekovil in Dhanu Masam – from Dhanu 1 to Dhanu 18 (December 16 to January 2).

The temple pond is unique as there is a golden color tortoise living in it.

കുരുക്ഷേത്രയുദ്ധത്തിൽ ഓരോ ദിവസവും സംഭവിച്ച കാര്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങുകളാണ് 18 ദിവസവും ഇവിടെ നടത്തുന്നത്. യുദ്ധദിവസങ്ങളില് ഭഗവാന് വിശ്വദര്ശന രൂപം വഴി പാണ്ഡവരുടെ ദുഖങ്ങള് പരിഹരിച്ച് ധര്മ്മം പുനസ്ഥാപിച്ച അതേ വിധത്തിലാണ് ദിവസങ്ങളില് ക്ഷേത്രത്തിലെത്തുന്നവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഭഗവാന് തീര്ത്തുകൊടുക്കുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിരാട് രൂപ ഭാഗവത ദര്ശനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കൂടാതെ 18 ദിവസങ്ങളിലും ഭഗവാന് പ്രത്യേക നിവേദ്യമാണ് സമര്പ്പിക്കുന്നത്. ദദ്ധന്യം എന്നാണിത് അറിയപ്പെടുന്നത്. മഹാഭാരത യുദ്ധപ്പുറപ്പാടിനു മുന്പ് ദിവസവും ഭഗവാന് ഇതാണ് കഴിച്ചിരുന്നതെന്നാണ് വിശ്വാസം. പഞ്ചദ്രവ്യങ്ങളടങ്ങിയ നിവേദ്യം കഴിച്ചാല് എന്തുരോഗത്തെയും പ്രതിരോധിക്കുവാനുള്ള ശക്തി ലഭിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പൂജാ വഴിപാടുകളില് ഒന്നാണ് ഏകദിന വിശ്വരൂപ പൂജ. പൂജ കഴിച്ചാല് ജീവിതത്തിലെ ഏതു ബുദ്ധിമുട്ടും മാറി അത് എത്ര അസാധ്യമാണെന്ന് കരുതിയാല് പോലും സാധ്യമാകുമെന്നാണ് വിശ്വസിക്കുന്നത്. ഒരു ദിവസം ഒരാള്ക്ക് മാത്രമാണ് പൂജ ചെയ്യുവാന് സാധിക്കുക.

കുടുംബൈശ്വര്യ പൂജ, രോഗപ്രതിരോധത്തിന് പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യഹവനം, സന്താനസൗഭാഗ്യത്തിന് -താമരമൊട്ടില് നെയ്യ് നിറമുള്ള ഹവനം, വിദ്യാതടസ്സം മാറുന്നതിന്-വിദ്യാഗോപാലമന്ത്രാര്ച്ചന, വിദ്യാഗോപാലമന്ത്രം ജപിച്ച-സാരസ്വതഘൃതം, ധനാഭിവൃദ്ധിക്ക്-ആദികൂര്മ്മ പൂജ, പാല് പായസം, പഴംപഞ്ചസാര, വെണ്ണനിവേദ്യം, കദളിപ്പഴം, കദളിപഴമിട്ട പാല്പായസം തുടങ്ങിയ വഴിപാടുകളും ഇവിടെയുണ്ട്.