--> Skip to main content


Oottara Chidambaranatha Temple – Festival

Oottara Chidambaranatha temple is located at Oottara on Vizhinjam – Poovar road in Thiruvananthapuram district, Kerala. The temple is dedicated to Shiva and Goddess Parvati. The annual festival in the temple is famous as Chithirai Thiruvizha.

Shiva is worshipped in the temple as Chidambaranathan and Goddess Parvati is worshipped as Sivakamasundari.

The 10-day annual festival which begins with kodiyettam concludes with Arattu on Anizham nakshatra day in Meda Masam (April – May).

The temple architecture resembles Dravidian style of architecture seen in Tamil Nadu.

The temple is famous for Palliyara pooja held on all Purnima or full moon days.

The upa devatas worshipped in the temple are Nagas, Muruga and Ganapathy.

കേരളത്തിലെ ഏറ്റവും പുരാതന രാജവംശമായ ആയ് രാജവംശത്തിലെ ചോള രാജാക്കന്മാരുടെ ഉപാസന മൂർത്തി ആയ ശ്രീ ചിദംബരനാഥന്റ തിരുസങ്കേതമാണ് ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രം. തമിഴു ഭൂപ്രദേശ്ങ്ങളിൽ ആദിപത്യം ഉണ്ടായിരുന്ന ചോളരാജക്കന്മാരുടെ ആദിപത്യത്തിലായിരുന്നു കുറച്ചുകാലം മലയാളനാട്ടിലെ വിഴിഞ്ഞം എന്ന തുറമുഖം കേന്ദ്രമായിരുന്ന ആയ് രാജ്യം. രാജവംശത്തിന്റ ആയോധന കലാകേന്ദ്രം ഉം കലാശാലയും ഊറ്ററ കേന്ദ്രമായിയാണ് പ്രവര്ത്തിച്ചിരുന്നത്.

നൂറ്റാണ്ടുകളൂടെ പഴമയും ഐതീഹിയപെരുമയുമാണ് ക്ഷേത്ര സങ്കേതത്തിനു ഉള്ളത്. ചോള രാജാക്കന്മാരുടെ ഉപാസന കേന്ദ്രം ആയിരുന്നതിനാൽ തമിഴ് ആചാരങ്ങളുടെ സ്വാധീനം ഇവിടത്തെ പ്രതിഷ്ഠ രൂപ-ഭാവ-പൂജ സമ്പ്രദായങ്ങളിലുണ്ട് അതുപോലെ തന്നെ ക്ഷേത്രം തമിഴ് കേരള ക്ഷേത്ര ആചാരങ്ങളുടെ സമന്യയ കേന്ദ്രം കൂടിയാണ് .

ത്രേതായുഗത്തിൽ ശ്രീ പരശുരാമസ്വാമി ഗുരുവായ പരമശിവനെ തപസ്സനുഷ്ടിച്ചു പ്രസാദിപ്പിച്ച പുണ്യസ്ഥാനമാണ് സങ്കേതം. ഇവിടെ ഭഗവാൻ പരമശിവൻ നടരാജനായി വാഴുന്നു. ശ്രീ ചിദംബരത്തിനു സമാനമായി പ്രതിഷ്ഠ രൂപ-ഭാവ-പൂജ സമ്പ്രദായ സവിശേഷതകളുള്ള കേരളത്തിലെ ഏക ചിദംബരനാഥ ക്ഷേത്രമാണിത്. നടരാജമൂർത്തി എന്നതിലുപരി ചിദംബരനാഥൻ പ്രദോഷനാഥനായ ശിവനായതിനാൽ ഇവിടെ അനുഷ്ടിക്കുന്ന പ്രദോഷത്തിന് വളരെയധികം പ്രധാന്യമുണ്ട് . പ്രദോഷ മുഹൂർത്തത്തിൽ ശ്രീ ചിദംബരനാഥൻ ശ്രീ ശിവഗാമസുന്ദരിയെ (ശ്രീ പാർവതി) പീഠംത്തിൽ ഇരുത്തി ന്യത്തം ചെയ്യുമ്പോൾ സമസ്ത ദേവന്മാരും ഇവിടെ സന്നിഹിതരാകുന്നു.

ന്യത്ത മൂർത്തിയായ പരമശിവൻ വാഴുന്ന ശ്രീ ചിദംബരം ക്ഷേത്രമാണ് ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രത്തിന്റ മൂലസ്ഥാനം. ശ്രീ ചിദംബരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും കൊണ്ട് വന്ന ചിദംബരയന്ത്രം ആണ് ഇവിടത്തെ മഹാലിംഗ പ്രതിഷ്ഠയുടെ ആധാരശിലയുടെ താഴെയായി സ്ഥാപിച്ചിരിക്കുന്നത്. ഭാരതത്തിലെ എറ്റവും പ്രദോഷ പ്രധാന്യമുള്ള ശിവക്ഷേത്രമാണ് തമിഴകത്തിലെ ശ്രീ ചിദംബരവും ഉത്തര ചിദംബരം എന്നറിയപെടുന്ന പട്ടിശ്വര ക്ഷേത്രവും (തമിഴ്നാട്)ദക്ഷിണ ചിദംബരം എന്നറിയപെടുന്ന ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രവും അതുകൊണ്ടുതന്നെ ശിവഭക്തരുടെ പ്രദോഷ വ്യതകാലയളവിനുള്ളിൽ ഏതെങ്കിലും ഒരു പ്രദോഷം എങ്കിലും മേൽ പറഞ്ഞ മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നിലെങ്ങിലും അനുഷ്ഠഇക്കുന്നത് വ്യതഫലത്തിന് അത്യുത്തമമാണ്. വ്യവിധ്യമാർന്ന പ്രതിഷ്ഠകളാലും വ്യവിധ്യമാർന്ന ആചാര അനുഷ്ഠന സമ്പ്രദായങ്ങളാലുംവേറിട്ടതാണ് പ്രസ്തുത ക്ഷേത്രം

ഇവിടത്തെ പ്രധാന വിശേഷാൽ പൂജകൾ:

പള്ളിയറ പൂജ (എല്ലാ പൗർണമിക്കും);

പ്രദോഷം (കറുത്തപക്ഷം,വെളുത്തപക്ഷം);

ആയില്യം (എല്ലാ മാസവും);

ഷഷ്ടി പൂജ (എല്ലാ മാസവും);

നാരങ്ങ വിളക്ക്, ശിവഗാമസുന്ദരി പൂജ (എല്ലാ ചൊവ്വ്യഴ്ചയും)

നീരാന്ജനം(എല്ലാ ശനിയാഴ്ചയും)