--> Skip to main content


Aryankavu Bhagavathi Temple – History – Aryankavu Pooram Festival 2024 Date

Aryankavu Bhagavathi temple is located on the Kavalappara – Koonathara Road at Kavalapara in Palakkad district, Kerala. The shrine is dedicated to Goddess Bhagavathy or Devi. The annual festival in the temple is famous as Aryankavu Pooram and is held from Meena masam 1 to 21 (March – April). The pooram usually falls on April 4. Aryankavu Pooram 2024 date is April 4.

Though a small temple of Valluvanad , Aryankavu Bhagavathi temple has a long history connected with Kavalappara swaroopam and Mooppil Nair .The biggest Pooram festival in Malabar used to take place at the Aryankavu temple.

Aryankavu Bhagavathi is the deity of ninety-six villages of Valluvanad. The Pooram is held with the participation of 96 villages which was under the Kavalappara Swaroopam. The festival has not lost its charm though number of participating Desams has reduced. 

Tholpavakoothu (shadow puppetry) is performed on all the 21 days of the festival. The theme of the play is based on the Kamba Ramayana, narrated in a diction that is a mixture of Malayalam and Tamil dialectical variations. The play covers the whole gamut of events from Bhagavan Sri Rama's birth to his coronation as the King of Ayodhya. The shadow play is presented in the 'Koothu Madam', a specially constructed oblong playhouse on the temple premises.

Aryankavu pooram is a rare temple festival in this region in which there is no participation of caparisoned elephants. The biggest attraction of this festival is 'Kuthira Vela', a colorful procession carrying decorated motifs of horse. On the last day of pooram a single female kuthira Mundayakudichi arrives in procession. She is the favorite kuthira of Bhagavathi.

The festival is also famous for panchavadyam, traditional kerala art forms, procession, poothan, thira and melam.


Aryankavu Bhagavathi Temple History

വേണാട് വാണ പെരുമാൾമാരിൽ അവസാനത്തെയാളാണ് രാമവർമ കുലശേഖരപെരുമാൾ. 1090 മുതൽ 1102 വരെ ഇദ്ദേഹം ഭരണം നടത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു. ഒരിക്കൽ ഇദേഹം തന്റെ ഏറ്റവും വിശ്വസ്തനായ ഒരു അംഗരക്ഷകനെ രഹസ്യമായി ഒരു അടിയന്തിര സന്ദേശം നൽകി പാണ്ഡ്യരാജാവിന്റെ അടുത്തേക്കയ്ച്ചു. കൊല്ലം ചെങ്കോട്ട വഴി ആര്യങ്കാവു ചുരത്തിലൂടെ വളരെ രഹസ്യമായി മധുരയിലെത്തിച്ചേരണം. ഏകനായി കുതിരപ്പുറത്ത് യാത്ര ചെയ്യാൻ നിർബന്ധിതാനായ അംഗരക്ഷകൻ പകൽപ്പോലും ഇരുട്ടു നിറഞ്ഞ കാട്ടിലൂടെ ബഹുദൂരം പിന്നിട്ടു. കുളമ്പടി ശബ്ദം കേട്ട് കൊടുങ്കാട്ടിൽ തമ്പടിച്ചിരുന്ന പതിനഞ്ചൊളം കൊള്ളക്കാർ കുതിരയെ വളഞ്ഞു. കൊള്ളക്കാരുടെ കയ്യിൽ നിറയെ മാരകായുധങ്ങളാണ്. തന്റെ കയ്യിലുള്ള രഹസ്യ സന്ദേശം നശിപ്പിക്കപ്പെട്ടാൽ, അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ അയാൾ വിറച്ചു പോയി.

ഏതായാലും മരണം തീർച്ചപ്പെടുത്തി. വിയർത്തുകുളിച്ചു. കാട്ടിലെ കാവൽ ദേവതയായ ആര്യങ്കാവിലമ്മയെ ഉറക്കെവിളിച്ചു. അമ്മേ...... അമ്മേ...... രക്ഷിക്കണേ...... കുതിരപ്പുറത്തു നിന്ന് ഇറങ്ങിയില്ല. കൊള്ളക്കാർ അടുത്തെത്തി. അമ്മേ...... ഉറക്കെ നിലവിളിച്ചു. കാട്ടിൽ ശബ്ദം മാറ്റൊലി കൊണ്ടു. അൽപ്പസമയത്തിനകം ദൂരെ നിന്നും കുതിര കുളമ്പടി നാദം അടുത്തു വരുന്നു. അശ്വാരൂഡരായ കുറെ ഭടന്മാർ കയ്യിൽ വാളുകളുമായി എത്തി. കൊള്ളക്കാരുമായി ഏറ്റുമുട്ടി. തക്കം നോക്കി യുവാവ് തന്റെ കുതിരയെ അതിവേഗത്തിൽ ഓടിച്ചു മധുരയിലെത്തി. സന്ദേശം നൽകി മറുപടിയും വാങ്ങി മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി. വിവരങ്ങളെല്ലാം പെരുമാളിനെ അറിയിച്ചു. മധുരയിലെ മറുപടി നമ്മുക്കനുകൂലമാണ്. സാരമില്ല. അദ്ദേഹം പറഞ്ഞു സമാധാനപെടുത്തി.

അൽപ്പസമയത്തിനകം അദ്ദേഹം രത്നം പതിച്ച ഒരു വാളുമായി വന്നു. ഇതാ വാൾ എടുത്തുകൊള്ളു. എന്നിട്ട് അദേഹത്തോടായി പറഞ്ഞു. ഭാരതപുഴക്കക്കരെ നിന്നും എന്ത് ത്യാഗം സഹിച്ചും ആവശ്യമുള്ള സ്ഥലം വെട്ടിപിടിച്ച് അവിടെ നാടുവാഴിയായി വാഴുക. അമ്മ കൂടെ ഉണ്ടാവും.

പിന്നെ ഒട്ടും താമസിച്ചില്ല. രത്നകവചിതമായ വാളുമായി വടക്കോട്ടു യാത്രയായി. നിളാനദിയുടെ വടക്കെകരയിൽ കൊച്ചിയുടെ അതിർത്തിയിൽ സാമൂതിരിയുടെ കുറെ സ്ഥലം വെട്ടിപിടിച്ച് നാടുവാഴിയായി വാണു തുടങ്ങി. വലിയൊരു കൊട്ടാരവും പണി കഴിപ്പിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും പെരുമാൾ ചെയ്തു കൊടുത്തു.

തന്റെ ഇന്നത്തെ ഉന്നതിക്ക് കാരണക്കാരിയായ ആര്യങ്കാവു ചുരത്തിലെ ദേവിയെ അദ്ദേഹം മനസാ ആരാധിച്ചു തുടങ്ങി. അവിടെ നിന്നും ദേവിയെ തന്റെ രാജ്യത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആര്യങ്കാവു ചുരത്തിലെത്തി വൃതമാരംമ്പിച്ചു. തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തി. തന്നെ സഹായിച്ച ദേവി തന്റെ നാട്ടിലെക്കെഴുന്നള്ളമെന്നും തന്റെ പരദേവതയായി വാഴണമെന്നും അപേക്ഷിച്ചു. ദേവി സമ്മതിച്ചു. ' നടന്നോള്ളൂ ഞാൻ പിറകെ ഉണ്ട്.' ഭാരതപുഴവരെ ദേവിയെത്തി. ഭാരതപ്പുഴയിൽ നീരാട്ടു നടത്തുകയായിരുന്ന ഏതോ മനക്കലെ മൂന്നു കൊമ്പനാനകൾ ദേവിയുടെ രൂപം കണ്ട് പരിഭ്രാന്തരായി. ദേവിയെ ആക്രമിക്കാനോരുങ്ങി. ദേവിയുടെ കണ്ണിൽ നിന്നും ഉയര്ന്ന തീപ്പൊരി മൂന്നാനകളെയും നിർവീര്യമാക്കി. ഇവ പാറക്കൂട്ടമായി മാറിയത്രെ. ഇതോടെ ദേവി ആന വിരോധിയായി എന്ന് പറയപ്പെടുന്നു.

താന്ത്രികനായ കല്ലൂർ നമ്പൂതിരിപ്പാടിന്റെ നിർദേശമനുസരിച്ച് തന്റെ കൊട്ടാരത്തിൽ ദേവിയെ ക്ഷേത്രം പണിത് കുടിവെച്ചു. അതാണ് പ്രസിദ്ധമായ ആര്യങ്കാവ് ഭഗവതി ക്ഷേത്രം.