--> Skip to main content


Arayankavu Bhagavathy Temple – Arayankavu Pooram Festival - History

Arayankavu Bhagavathy temple is located at Arayankavu in Ernakulam district, Kerala. The shrine is dedicated to Goddess Bhagavathy. The 5-day annual festival in the temple is famous as Arayankavu Pooram and is held on Pooram nakshatra day in Malayalam Meena Masam (March – April).

The sankalpam of Bhagavathy here is that of Goddess Bhadrakali. The upa devatas worshiped in the temple are Shiva, Ayyappa, Yakshi, Goddess Annapurna and Nagas.

The annual festival in the temple is famous for Garudan Thookam.

ദേവീക്ഷേത്രങ്ങളിൽ വളരെ വിശേഷപെട്ടതും അപൂർവവുമായ ദർശന ഭാവമാണ്. ഇവിടെ ഉള്ളത്. വടക്കേ ദിശയിലേക്ക് ദർശനമായിട്ടുള്ള ദേവീചൈതന്യം അങ്ങേയറ്റം ശക്തിയും ശാന്തതയും പ്രസന്നവും  തദ്വാരാ അനുഗ്രഹദായകത്വംഉള്ളതായും  പരിഗണിക്കപ്പെടുന്നു. ദാരിക നിഗ്രഹത്തിലൂടെ ത്രിലോകങ്ങൾക്ക് രക്ഷനൽകിയ ഇവിടെ ദേവീചൈതന്യം. പൂർണമായും ശാന്തവുംസാത്വികവുമായ ദേവീ ഭാവം.

Arayankavu Bhagavathy Temple History

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൻറെ ഉത്പത്തിയെക്കുറിച്ച് ഭക്തജനങ്ങൾ വാമൊഴിയായും വരമൊഴിയായും കൈമാറികൊണ്ടിരിക്കുന്ന ഐതീഹ്യം ഇപ്രകാരമാണ്


ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം ,നൂ റ്റാണ്ടുകൾക്കു മുമ്പ്  തീർത്തും ജനവാസമില്ലാത്ത കുറ്റിക്കാടുകളായിരുന്നു. സ്ഥലത്തെ ജന്മിയും ബ്രഹ്മണോത്തമനുമായ പുതുവാമന കുടുംബത്തിൻറെ ഉടമസ്ഥതയിലായിരുന്നു സ്ഥലം. ഒരിക്കൽ അരയന്മാരിൽ സ്ത്രീകൾ ഉൾപ്പടെ ചിലർ കുറ്റിക്കാടുകളിൽ പുല്ലരിയാൻ നിയോഗിക്കപ്പെട്ടു. മരങ്ങളും വള്ളികളും തിങ്ങിനിറഞ്ഞിരുന്ന കുറ്റിക്കാട്ടിൽ പുല്ലരിയുന്നതിനിടയിൽ ഒരു  അരയസ്ത്രീയുടെ വാൾ ഏതോ ഒരു വസ്തുവിൽ മുട്ടുകയും ഉടൻതന്നെ ശക്തമായ രക്തപ്രവാഹം ഉണ്ടാവുകയും ചെയ്തു. ദിവ്യമായ അനുസ്യുത രക്തപ്രവാഹത്തെ വീക്ഷിച്ച അരയസ്ത്രീ പരിഭ്രാന്തയായി തൽക്ഷണം മോഹാലസ്യപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ പുതുവാമനയിൽ ചെന്ന് വിവരം അറിയിച്ചു. മനയിലുണ്ടായിരുന്ന കാരണവർ ഉടൻതന്നെ സ്ഥലത്തെത്തിച്ചേരുകയും ചെയ്തു . രക്തം ഉരുവിട്ട സ്ഥലത്തിനു ചുറ്റും അഭൗമികമായ ദിവ്യചേദസ്സ് വ്യാപിച്ചിരിക്കുന്നതുകണ്ടു. അതിപ്രഭാവമുള്ള ശക്തിസ്വരൂപമാണിവിടെ പ്രത്യക്ഷമായിരിക്കുന്നതെന്നു അദ്ദേഹത്തിനു മനസ്സിലായി. ഉടൻതന്നെ ദേവീഭാവത്തിനു ഉടൻ ലഭ്യമായ നിവേദ്യങ്ങൾ നിവേദിക്കുകയും സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്തു.ഉടൻ രക്തപ്രവാഹം നിലക്കുകയും ചെയ്തു.

തുടർന്നു ശിലക്കുചുറ്റുമുള്ള പുല്ലും മരങ്ങളും നീക്കംചെയ്ത് സ്ഥലം ആരാധനായോഗ്യമാക്കിത്തീർത്തു. അദ്ദേഹം തന്നെ ദേവീ ചൈതന്യത്തെ കുടിയിരുത്തുന്നതിനായി ശാസ്ത്ര വിധികളനുസരിച്ചു അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു . എല്ലാവിധ തന്ത്രവിധികളോടെ ഭഗവതിയുടെ പ്രതിഷ്ഠ നിർവഹിക്കുകയും ചെയ്തുസമീപപ്രദേശത്തു തന്നെയുള്ള പ്രമുഖ തന്ത്രികുടുംബമായ മണയത്താട്ട് നമ്പൂതിയെ ക്ഷേത്രത്തിൻറെ താന്ത്രിയായി അവരോധിക്കുകയും ചെയ്തു. മണയത്താട്ട് തറവാട്ടിൽ അരയങ്കാവിലമ്മയുടെ സാന്നിദ്ധമുണ്ട്.

ആദ്യമേയുള്ള സ്ഥലത്തു ഇപ്രകാരം നിർമ്മിക്കപ്പെട്ട ക്ഷേത്രം തന്നെയാണ് ഇന്നും എവിടെ നിലനിൽക്കുന്നത്.

അന്നുമുതൽ പുതുവാമന നമ്പൂതിരിയുടെ പരദേവതയായി സങ്കല്പിച്ച് ആരാധിച്ചുവരുന്ന അരയങ്കാവിലമ്മയുടെ അനുഗ്രഹാശിസ്സുകൾ മൂലം കുടുംബം നാൾക്കുനാൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. എല്ലാ വർഷവും വൃശ്ചികമാസത്തിൽ  12 നാൾ പുതുവാമന കുടുംബത്തിലൊരാൾ ഭഗവതിക്കു പൂജ കഴിച്ചുവരുന്നു. അതുപോലെ മീനമാസത്തിലെ പൂയം , ആയില്യം, മകം എന്നീ ദിവസങ്ങളിലും പൂജ ചെയ്യുന്നു. മഹാനവമിദിവസം പുതുവമനകുടുംബാഗങ്ങൾ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽപന്തീരായിരം ഉരു  പുഷ്പാഞ്ജലി പതിവായി നടത്തിവരുന്നു.

അരയന്മാരാൽ ദർശിക്കപ്പെട്ട ദേവി ചൈതന്യം കാലാന്തരത്തിൽ അരയങ്കാവിലമ്മ എന്നപേരിൽ ആരാധിക്കപ്പെട്ടു തുടങ്ങി.

കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം 

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്തന്യം തന്നെയാണിവിടെയും  പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസംങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി  നാളിൽ ലക്ഷാർച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു

പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിനു തെക്കുവശത്തു  സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രമാണ് പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം. അതിപുരാതനമായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടുള്ളത്

തൃക്കളത്തൂർ വള്ളിമറ്റത്തു ഭഗവതി ക്ഷേത്രം

ഒരുകാലത്ത് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവീ ഉപാസനയായി കഴിഞ്ഞിരുന്ന ആത്രശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരി പ്രായാധിക്യത്താൽ സ്വദേശത്തേക്കു മടങ്ങുകയുണ്ടായി. അപ്പോൾ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനായി ഭഗവതിയുടെ ചൈതന്യം ആത്രശ്ശേരി ഇല്ലത്തിനു സമീപം പ്രത്യക്ഷപ്പെടുക ഉണ്ടായിയത്രെ. പ്രസ്തുത സ്ഥലത്തു നിർമിക്കപ്പെട്ട ക്ഷേത്രമാണ് തൃക്കളത്തൂർ വള്ളിമറ്റത്തു ഭഗവതി ക്ഷേത്രം.

നേരത്തേ സൂചിപ്പിച്ച ഐതീഹ്യത്തിൽ പരാമർശിച്ചപോലെ നിലക്കാത്ത രക്തപ്രവാഹം ഉറവിട്ടത് അതിദിവ്യമായ ദാരുശിലയിൽ നിന്നായിരുന്നു അരയങ്കാവിലമ്മയുടെ ദിവ്യരൂപം പണ്ട് പ്രതിഷ്ഠിക്കപ്പെട്ട ദാരുബിംബത്തിൽ എന്നും കാണപ്പെടുന്നു. ദാരുബിംബത്തിൽ വർഷംതോറും രണ്ടു തവണ മേടമാസം പത്താമുദയനാളിലും വൃശ്ചികമാസം കാർത്തിക നാളിലും ) ചാന്താട്ടം നിർവഹിച്ചുവരുന്നു. നിത്യനിദാന  ചടങ്ങുകൾക്കായി അർച്ചനാബിംബവും ശ്രീകോവിലിൽ പ്രതിഷ്ഠിക്കപ്പെട്ടു .

Arayankavu Pooram Festival

അരയന്കാവ് ഭഗവതി ക്ഷേത്രതിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമാണ്  പൂരം. മീനം മാസത്തിലെ പുണർതംപൂയം, ആയില്യംമകംപൂരം എന്നീ ദിവസങ്ങളിൽ  പൂരം ആഘോഷിക്കപ്പെടുന്നു.

 പുണർതം നാളിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കലാപരിപാടികൾ ആരംഭിക്കുന്നു. അന്നു  മുതൽ എല്ലാ ദിവസങ്ങളിലും വിവിധ ക്ഷേത്ര കലകളും നൃത സംഗീത പരിപാടികളും നടത്താറുണ്ട്. പൂയം ആയില്യം മകം നാളുകളിൽ അത്താഴ പ്പൂജയ്ക്കു ശേഷം രാത്രിയിൽ പല ദേശങ്ങളിൽ നിന്നുമുള്ള ദേശ താലപ്പൊലികൾ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെടുന്നു.

ആയില്യം നാളിൽ ഉച്ചപൂജയ്ക്കു സവിശേഷമായ ചതുശ്ശതം (പായസം) നിവേദ്യം ഭഗവതിയ്ക്കു  നേദി യ്ക്കുന്നു നിവേദ്യം സർവ്വരോഗ നാശിനിയായ ദിവ്യ ഔഷധം  ആണ്. ഇത് പ്രസാദമായി വാങ്ങി കഴിക്കാൻ നൂറുകണക്കിന് ഭക്ത ജനങ്ങൾ അമ്പലത്തിൽ എത്താറുണ്ട്ആയില്യം നാളിൽ രാത്രി താലപ്പൊലികൾക്കു ശേഷം പതിനൊന്നു മണിയ്ക്കു അറിയേറ് എന്ന ചടങ്ങു നടക്കുന്നു. ഭഗവതിയുടെ സൈനികരായി കണക്കാക്കപെടുന്നവരാണ് പാനക്കാർ. ചുവന്ന പട്ടു അണിഞ്ഞുകൊണ്ടു ഇവർ കൊട്ടിയാറ്റു  ഇളയതി ന്റെ കാർമ്മികത്തിലും സേന നായകനായ മുണ്ടയ്ക്കൽ പണിക്കരുടെ നേതൃത്വത്തിലും നടത്തുന്ന വിശേഷാൽ ആചാരമാണ് അറിയേറ്. ദാരിക നിഗ്രഹത്തിനായി ഭദ്രകാളിയായ അരയങ്കാവിലമ്മ നടത്തിയ വൻയുദ്ധത്തിനു മുന്നോടിയായി  സൈനികർക്കു നൽകുന്ന  ആയുധ പരിശീലനവും ആയുധ പൂജയും ഇവിടെ ചെയ്യുന്നു. കൂടാതെ യുദ്ധ സ്ഥലം  ശുദ്ധിയാക്കുകയും ചെയ്യുന്നു. ഇതിനുശേഷം ഭഗവതിയെ സൈനികരുടെ അകമ്പടിയോടെ സ്ത്രീകൾ താലപ്പൊലിയുമായി സ്വീകരിക്കുന്നു

        മകം നാളിൽ ക്ഷേത്രത്തിന്റെ വലിയമ്പലത്തിൽ പതിനാറു കൈകളിലും വിവിധ ആയുധങ്ങൾ വ്യന്നസി ച്ചു കൊണ്ടുള്ള അരയങ്കാവിലമ്മയുടെ മനോഹരമായ ദിവ്യ രൂപം വിശേഷാൽ കളമായി എഴുതപ്പെടുന്നു. അതി രാവിലെ ഭഗവതിയെ ആർപ്പും കൊരവയും ചേർന്നുള്ള എതിരേല്പ്പോടെ കളത്തിലേയ്ക് ആനയിക്കുന്നു. കളത്തിൽ അന്നേ ദിവസം അഞ്ചു  പൂജകൾ  നടത്താറുണ്ട്.

ദാരികയുദ്ധം നടന്ന ദിനം കൂടിയായ മീനം മാസത്തിലെ മകം നാൾ, അരയങ്കാവിലമ്മയുടെ വിശേഷ തിരുന്നാളായി ആചരിക്കപ്പെടുന്നു. അന്നേ ദിവസം, ഭഗവതിയെ ദർശിക്കുന്നതിത്  സർവ്വ ഐശ്വര്യ സിദ്ധിയ്ക്കും സർവ്വാഭീഷ്ട പ്രദാനത്തിനും അനുഗ്രഹ ദായകമായതിനാൽ  എല്ലാ ഭക്തജനങ്ങൾളും അന്നു അമ്മയെ ദർശിക്കാനെത്തുന്നു .

വൈകുന്നേരം ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നു.പ്രഗത്ഭരായ വാദ്യ കലാകാരൻമാർ പങ്കെടുക്കുന്നു. ചെണ്ട മേളം ആസ്വദിയ്ക്കാൻ സമയത്തു ആയിരങ്ങൾ അരയങ്കാവിലെത്താറുണ്ട്. ഭക്തി സസാന്ദ്രവും ശ്രവണ മനോഹരവും ആയ എഴുന്നള്ളിപ്പ് ആസ്വാദകർക്ക് വലിയൊരു വിരുന്നായി മാറാറുണ്ട്. മകം നാളിൽ വിശേഷാൽ അത്താഴപ്പൂജ മണയത്താറ്റ് തന്ത്രി കുടുംബത്തിൽ നിന്നും ഒരാൾ നടത്തുന്നു . അത്താഴപ്പൂജയ്ക്കും താലപ്പൊലിയ്ക്കും ശേഷം ഭഗവതി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്നു. മേള വാദ്യ ഘോഷത്തോടെയും പാന ക്കാരുടെ അകമ്പടിയോടെയും ആണ്   എഴുന്നള്ളിപ്പ്. പഞ്ചവാദ്യവും മേളവും അരങ്ങേറുന്നു. പൂരപ്പറമ്പിലെ പടിഞ്ഞാറേ അറ്റത്തു എത്തി, അവിടെ ചടങ്ങുകൾ നടക്കുന്നു. യുദ്ധത്തെ അനുസ്മരിപ്പിയ്ക്കുന്ന മേളവാദ്യങ്ങൾ അരങ്ങേറുന്നു. തുടർന്ന് വിജയാശ്രിതയായി ഭഗവതി തിരികെ ക്ഷേത്രത്തിലേയ്ക്ക് തിരികെ എഴുന്നള്ളുന്നു

          പൂരം നാളിൽ വൈകുന്നേരം ഭക്തർക്ക് ദർശനം നൽകുന്നതിനായി അരയങ്കാവിലമ്മ സർവ്വാഭരണ ഭൂഷിതയായി ശ്രീ കോവിലിൽനിന്നും പുറത്തേയ്ക്കു എഴുന്നള്ളുന്നു. ക്ഷേത്രത്തിന്റെ ബലിയ്ക്കപുരയിൽ വടക്കോട്ടു ദർശനമായി 'അമ്മ ഇരുന്നരുളുന്നുസന്ധ്യയോടെ ഭഗവതിയുടെ ഇളങ്കാവിലേക്കുള്ള എഴുന്നള്ളിപ്പും നടക്കുന്നു. ക്ഷേത്ര മതുലിനു പുറത്താണ് ഇളങ്കാവ്. അവിടെ ഓടിത്തുടർന്നു ഐലാട് ആശാരിയുടെ കാർമികത്വത്തിൽ ചാടി പൂജ നടത്തുന്നു.

 ഒറ്റത്തൂക്കം 

അരയങ്കാവിലമ്മയുടെ പ്രീതിയ്ക്കു ള്ള ഏറ്റവും പ്രധാനപ്പെട്ട  വഴിപാട് എന്ന  സങ്കൽപ്പത്തിലാണ് ഒറ്റത്തൂക്കം നടത്തുന്നത്. ഭഗവതിയുടെ സൈനികരായ ശിവ ഭൂതങ്ങളാണ് ഒറ്റത്തൂക്കങ്ങൾ . ആദ്യം പണ്ടാര തൂക്കം നടക്കുന്നു. പിന്നീട് വഴിപാടു തൂക്കങ്ങളും നടത്തുന്നു. മൂലയിൽ പണിക്കരുടെ നേതൃത്വത്തിൽ തൂക്കക്കാർ  ഉടുത്തു കെട്ടുന്നു. പിന്നീട് മുണ്ടയ്ക്കൽ പണിക്കർ തൂക്കങ്ങളുടെ ചൂണ്ടകുത്തൽ നടത്തുന്നു. തൂക്കങ്ങൾ ചാടിലേറി ക്ഷേത്ര തിരുമുറ്റത്തെത്തുകയും ഭഗവതിയെ ആചാരപൂർവ്വം വണങ്ങുകയും ചെയ്യുന്നു. ഒരു പ്രദക്ഷിണം വച്ച് തിരികെ ഇളങ്കാവിലെത്തി ചടങ്ങു പൂർത്തിയാക്കുന്നു. അഭീഷ്ടവര ലബ്ധിയ്ക്കും ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടി ഭക്തർ ദഹോക്കങ്ങൾ നടത്തുന്നു. എല്ലാവർഷവും ഇരുന്നൂറോളം തൂക്കങ്ങൾ ഇവിടെ ഉണ്ടാവാറുണ്ട്.

ഗരുഡൻ തൂക്കം 

ദാരിക വധത്തിനു ശേഷം ദേവന്മാരാൽ പൂജിയ്ക്കപ്പെട്ടു ഇരിക്കുന്ന ഭഗവതിയെ കണ്ടു വണങ്ങാൻ വിഷ്ണു വാഹനമായ പക്ഷി രാജാവ് ഗരുഡൻ എതുന്ന ചടങ്ങാണ് ഗരുഡൻ തൂക്കം. യുദ്ധത്തിൽ ഭഗവതിയുടെ വാഹനമായിരുന്ന വേതാളത്തിന് വിശപ്പും ദാഹവും കലശലായി ഉണ്ടായി. ഭൂതഗണങ്ങളുടെ രക്തം പണം ചെയ്തതിനു ശേഷവും വെതാളത്തി ന്നു  അവശത തീർന്നില്ല. അപ്പോൾ ഭഗവതി ഒരു വരം നൽകി.യുദ്ധ ഭൂമിയിൽ ആദ്യം എത്തുന്ന ആളെ ഭക്ഷിച്ചു കൊള്ളാൻ അനുവാദം നൽകി. സമയത്താണ് ഗരുഡൻ എത്തിയത്. ഗരുഡനെവധിക്കുന്നതിനു പകരം ഗരുഡന്റെ ഒരു തുള്ളി രക്ത നൽകി വേതാളം പാന ചെയ്തു പൂർണ തൃപ്തനായി. ഐതീഹ്യത്തിന്റെയ്   പുനരാവിഷ്കാരമാണ് ഗരുഡൻ തൂക്കങ്ങൾ .

ഭക്ത ജനങ്ങളുടെ ഗൃഹത്തിൽ നിന്നും അലങ്കരിക്കപ്പെട്ട വാഹനങ്ങളിൽ ഗരുഡന്മാർ മേള വാദ്യത്തോടെയാണ് ക്ഷേത്രത്തിലെത്തുന്നതു. ഭഗവതിയുടെ തിരുമുമ്പിൽ എത്തി പയറ്റോടെ വണങ്ങുന്നു. തുടർന്ന് ഇളങ്കാവിലെത്തി ച്ചുങ്ക കുത്തൽ ചടങ്ങു നടത്തുന്നു.
 

കേരളത്തിൽ ഏറ്റവും അധികം ഗരുഡൻ തൂക്കങ്ങൾ നടത്തപ്പെടുന്നത് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിലാണ്. പൂരപ്പറമ്പിൽ മേളത്തിനനുസരിച്ചു ഒരേ തലത്തിൽ നൂറോളം ഗരുഢനംർ പയറ്റുന്ന കാഴ്ച നയന മനോഹരവും ഇമ്പമാര്ന്നതും ആണ്. അപൂർവ കാഴ്ച കാണാൻ ആയിരങ്ങൾ അന്ന് അരയങ്കാവിലെത്തുന്നുവാത രോഗ ശമനത്തിനായി ധരിക്കാൻ തൂക്കങ്ങളും ഇവിടെ വഴിപാടായി നടത്തിക്കാറുണ്ട് ചടങ്ങുകൾക്ക് ശേഷം ഭഗവതി തിരികെ ശ്രീ കോവിലേയ്ക്കു എഴുന്നള്ളുന്നതോടെ പൂരത്തിനു സമാപനമാവുന്നു

ഉത്സവം

മേടമാസം അഞ്ചാം തീയതി കൊടികയറി പത്താമുദയം  നാൾ ആറാട്ടോടെയാണ് ഇവിടെ ഉത്സവം ആചരിക്കുന്നത്. ഉത്സാവ നാളുകളിൽ എല്ലാ ദിവസവും ശ്രീഭൂതബലിയും വിള ക്കിന്നെഴുന്നള്ളിപ്പും നടക്കുന്നു. വിശേഷാൽ ഉത്സവബലിയും ഉണ്ട്. ദിവസങ്ങളിൽ ഭക്തർ വിവിധ പറ വഴിപാടുകൾ സമർപ്പിക്കുന്നു. പത്താമുദയം നാളിൽ രാവിലെ ചാന്താട്ടം നടത്തുന്നു. തുടർന്ന് കൊടിയിറങ്ങി, ഭഗവതി, തോട്ടറയിൽ പുതുവാമന  ആറാട്ടു കടവിലേക്ക് എഴുന്നള്ളുന്നു .അവിടെ ആറാട്ടിന് ശേഷംപുതുവാമന   തറവാട്ടിലെ ശ്രീകോവിലിൽ എഴുന്നള്ളിയിരിക്കുന്നു. അവിടെ പൂജ സ്വീകരിയ്കുന്നു. തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം തിരികെ താലപ്പൊലികളോടെയും മേളത്തോടെയും തിരികെ അമ്പലത്തിലേയ്ക്ക് എഴുന്നള്ളുന്നു. ഭഗവതിയുടെ ആറാട്ട് എഴുന്നള്ളിപ്പിനെ സ്വീകരിച്ചുകൊണ്ട് ഭക്തർ വഴിയുടെ ഇരുവശവും അലങ്കാരത്തോടെ ദീപങ്ങൾ കത്തിക്കുകയും പറ കൾ വെയ്ക്കുകയും ചെയ്യുന്നു.

വിശേഷ ചടങ്ങുകൾ 

മകംഅരയങ്കാവിലമ്മയുടെ തിരുനാളായ മകം ദിവസം എല്ലാ മാസങ്ങളിലും വിശേഷാൽ പ്രാധാന്യത്തോടെ ക്ഷേത്രത്തിൽ ആചരിക്കുന്നു.അന്നേ ദിവസം അഞ്ചു   പൂജകൾ നടത്തപ്പെടുന്നു.കളം എഴുത്തുംപാട്ടും നടക്കുന്നു.

ഉദയാസ്തമനപൂജ - വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ഉദയാസ്തമനപൂജയും ചാന്താട്ടവും നടക്കുന്നു  . 

കാർത്തിക വിളക്ക് - വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ വളരെ പകിട്ടോടെ വിശേഷാൽ കാർത്തിക ദീപക്കാഴ്ച ഭക്തജനങ്ങൾ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. 

ലക്ഷാർച്ചന -- വർഷം തോറും വൃശ്ചിക മാസത്തിൽ ലക്ഷാർച്ചന നടക്കുന്നു

മുറജപം -- ഈശ്വരചൈതന്യത്തെ  വേദമന്ത്രങ്ങളാൽ സവിശേഷമായി ആരാധിക്കുന്ന ഒരു പ്രധാന ചടങ്ങാണ് വേദമുറ. വേദം ഒരു മുറ പൂർണമായും ജപിച്ചു തയ്യാറാക്കുന്ന നെയ്യ് ഭഗവതിയ്ക്കു ഉപസ്തരിക്കപ്പെടുന്നു .വേദമന്ത്രങ്ങളാൽ മഹാദേവന് അഭിഷേകം നടത്തുന്നു .എല്ലാ വർഷവും പതിവായി വേദമുറ ഇവിടെ നടത്തുന്നുണ്ട്.  

നവരാത്രിഅരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി വളരെ ഭക് തിപൂർവ്വം കൊണ്ടാടുന്നു. ശക്തി സ്വരൂപിണിയായ ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉചിതമായ കാലത്തു നടത്തുന്ന സരസ്വതീ പൂജയോടനുബന്ധിച്ചു പുസ്തകപൂജയും  വിദ്യാരംഭവും ആയുധപൂജയും നടക്കുന്നു. മഹാനവമി ദിവസം ഊരാണ്മ പുതുവാമന കുടുംബാംഗങ്ങൾ ഭഗവതിയ്ക്, ക്ഷേത്രം  തന്ത്രിയുടെ നേത്രുത്വത്തിൽ വിശേഷാൽ പന്തീരായിരം ഉരു പുഷ്പാഞ്ജലി നടത്തുന്നു. വിജയദശമി നാളിൽവിദ്യാരംഭം  കുറിയ്ക്കാനായി അനവധി കുട്ടികൾ ഇവിടെ എത്താറുണ്ട്. കൂടാതെ ബഹുശതം വിദ്യാർത്ഥികളും മുതിർന്നവരും സരസ്വതീ മണ്ഡപത്തിൽ അക്ഷരങ്ങൾ എഴുതി,അറിവിനെ പുതുക്കി  പൂജ നടത്തുന്നു. ഭക്ത ജനങ്ങൾ അമ്മയ്ക്കുമുന്നിൽ സംഗീതാർച്ചനയും നടത്താറുണ്ട്.  

ധ്വജപ്രതിഷ്ട വാർഷികം - ഭഗവതി ക്ഷേത്രത്തിൽ ഇപ്പോഴുള്ള കൊടിമരം കൊല്ലവർഷം 1173 ആണ് പ്രതിഷ്ഠിക്കപ്പെട്ടത് .(10/071998). എല്ലാ വർഷവും മിഥുന മാസം ഉത്രാട നാളിൽ ധ്വജപ്രതിഷ്ഠാ വാർഷികമായി ആചരിക്കുന്നു .അന്നേ ദിവസം വിശേഷാൽ കലശാഭിഷേകം നടക്കുന്നു. ആയിരങ്ങൾ പങ്കെടുക്കുന്ന മഹാ പ്രസാദ ഊട്ടും അന്നു ഉണ്ടാവാറുണ്ട്.

 ഇടിപൂരം - തുലാം മാസത്തിലെയും വൃശ്ചികമാസത്തിലെയും പൂരം നാളുകളിൽ ഇടിപൂരം ആചരിക്കപ്പെടുന്നു .പുതുവാമന കുടുംബത്തിലെ അന്തർജ്ജനങ്ങൾ ക്ഷേത്രത്തിനു മുമ്പിൽ വെച്ചുതന്നെ അരി ഉരലിൽ  ചടങ്ങാണിത് .അവർക്കു ശേഷം പാരമ്പര്യ  അവകാശമുള്ള സ്ത്രീകളും പങ്കെടുക്കുന്നു.  

മണ്ഡല മഹോത്സവംഎല്ലാ വർഷവും വൃശ്ചികം മാസം 1  മുതൽ  41  ദിവസം മണ്ഡലക്കാലത്തു ദിവസവും വിശേഷാൽ ദീപാരാധനയും കാലം എഴുത്തും പാട്ടുംഭക്തജനങ്ങളുടെ വഴിപാടായി  നടക്കുന്നു.