--> Skip to main content


Pudussery Sri Kurumba Bhagavathy Temple – Pudussery Vedi – Kummatti

Pudussery Sri Kurumba Bhagavathy temple is located at Puthussery in Palakkad district, Kerala. The annual festival in the temple is famous as Puthussery Kummatti and Pudussery Vedi or fireworks. The 14-day festival is held in Kumbha Masam.

Legend has it that an ardent devotee of Kodungallur Bhagavathy from Pudussery could not have darshan of Bhagavathy during Bharani festival. It is said that to pacify and console his devotee Bhagavathy came and settled in Pudussery.

Puthussery Vedi

The burning of the bamboo trunk called the kambakettu (massive fireworks) is a yearly celebration which marks the culmination of the Pudussery Vedi. A bamboo trunk is laden with gun powder and when lighted it is a great spectacle. The bamboo trunks are collected from the inner forest areas in Walayar and brought to the temple in procession. Five to six tiers of squares are built using the bamboo with square pieces of bamboo also placed at corners of each squares. When lighted the gunpowder rises up going up and gives the effect of a standing a tree burning along with its branches. At last the corner squares are burnt which rotates when burnt. There is also a third set of fireworks. Thousands of people arrive at the temple to watch this firework spectacle.

The annual festival is also famous for elephant procession, vela festival, pakal pooram, thira, Vannar poothan and thira, panchavadyam, thayambaka, kudamattam, shingarimelam, cheriya kummatti, valiya kumatti, Bhagavathi neeradal and tableau. Certain rituals of the temple are also held at Ullattukavu, the moolasthanam of Bhagavathi these include keli pattu and shodhana vela.

During the festival period a unique offering in the temple is pottithala ( പൊട്ടിതല) body parts made out of softwood.

An important offering in the temple is aalroopam or miniature human body made of wood or clay, and body parts made in wood and clay. The offering is done for early cure and for protection from illness to body parts.

A Popular Story Of Sri Kurumba Bhagavathy Temple

ഓലകുടയുംമായി കാല്നടആയി നാണു നായർ കൊടുങ്ങല്ലൂരിലേക്ക് പുറപെട്ടുഏഴാം ദിവസം കൊടുങ്ങല്ലൂരില് എത്തിയപ്പോഴേക്കും നടഅടച്ചിരുന്നുകനത്ത ഇരുട്ടില് ക്ഷേത്രം എവിടെയെന്നു മനസിലാക്കാന് നാണുനായര്ക്കു കഴിഞ്ഞില്ല. അപ്പോള്ദൂരെ ഒരുവീട്ടില് ദീപം തെളിഞ്ഞു കത്തുന്നത് കണ്ടു. ആവീട്ടില്ചെന്ന് വിശന്നുവലഞ്ഞ എനിക്കു ഭക്ഷണം തരാന് അപേക്ഷിച്ചപ്പോള് ഗൃഹനാഥന് കാവിന്റെ നട കാണിച്ചു ആവീട്ടില്ചെന്ന് കാളി വാരസ്യാരെ കണ്ടാല്മതിയെന്ന് പറഞ്ഞു. അനന്തരം കാളിവാരസ്യാരുടെ വീടെന്നുകരുതി ക്ഷേത്ര നടയില് ചെന്ന് കാളിവാരസ്യാരെഎന്ന് വിളിച്ചു. ആസമയം ചങ്ങല വട്ടയും ദീപവും ആയി ദേവീചൈതന്യം തുളുമ്പുന്ന ഒരുസ്ത്രീ പുറത്തേക്ക് വന്നു നാണ്നായരെ സ്വീകരിച്ചുഇരുത്തി ഭക്ഷണംകൊടുത്തു. എങ്ങിനെ ഇവിടെ എത്തിയെന്നാരാഞ്ഞപ്പോള് ആകാണുന്ന വീട്ടിലെ ഒരാളാണു പറഞ്ഞുതന്നതെന്ന് പറഞ്ഞപ്പോള്ദേവി അങ്ങോട്ട് നോക്കുകയും ആഗൃഹം കത്തിചാമ്പലാകുകയും ചെയ്തു ക്ഷേത്രം ആണെന്നറിയാതെ അവിടെ കിടന്നുറങ്ങി.


ഉറക്കമെഴുന്നേറ്റ നാണു നായര് വിറക്കാന്തുടങ്ങി കിണ്ടിയുംകുടയുംഎടുത്തു നാട്ടിലേക്ക് തിരിച്ചു.
നാണു നായർ എന്ന ഭക്തന്റെ പ്രാർത്ഥനയിൽ സംതൃപ്തയായി ദേവി ഭക്തന്റെ കൂടെ ദേഹത്തിലും കിണ്ടിയിലും കുട യിലും ആയി ഒപ്പം എഴുന്നള്ളി.

ഏഴാം ദിവസം പുതുശ്ശേരിയിൽ തിരിച്ചെത്തിയ ഭക്തൻ കുടയും കിണ്ടിയും പൂജാ മുറിയിൽ വെച്ചുപ്രാർത്ഥിച്ചപ്പോൾ
ദേവി ഭക്തന്റെ ദേഹത്ത്അണഞ്ഞുവിറച്ചു തുള്ളി തുടങ്ങി. ബന്ധുക്കൾ അയൽക്കാരെ വിളിച്ചുകൂട്ടി . അവർ തുള്ളാൻ കാരണം കുട എന്നു കരുതി കുട നശിപ്പിച്ചു വലിച്ചെറിഞ്ഞു. നാണു നായരുടെ പെരുമാറ്റത്തിൽ നിന്നും അദ്ദേഹത്തിന് ഭ്രാന്തു ആണെന്ന് നാട്ടുകാർ വിധി എഴുതിഅദ്ദേഹത്തെ ഉപദ്രപിച്ചു. കുലുങ്ങാതിരുന്ന ഭക്തനേ മന്ത്രവാദി എന്നും നാട്ടുകാർ മുദ്ര കുത്തി.

പ്രമാണിമാരുടെയും മറ്റും തെറ്റുകൾ ദുർ നടപടികൾ എന്നിവ  അദ്ദേഹം ചോദ്യം ചെയ്തു. തുടർന്നു പ്രമാണിമാർ അദ്ദേഹത്തെ വയൽ കുളത്തിൽ കെട്ടിയിട്ടു മുക്കിപക്ഷെ നാണു നായർ മരിച്ചില്ലതുടർന്നു ഏതു വിധേനയും നാണു നായരെ ഇല്ലാതാക്കാൻ പ്രമാണിമാർ തീരുമാനിച്ചു.

ദേവീ യുടെ ശക്തി ഉള്ളവൻ എങ്കിൽ അതു തെളിയിക്കാൻ  ആവശ്യപ്പെട്ടുപ്രമാണിമാരുടെ കല്പന പ്രകാരം പറയര് അഗ്നി പരീക്ഷണം നാട്ടില് അറിയിച്ചുചെറുമക്കള് വിറകും ഏണിയും മുളയുംയെര്പാടാക്കിആശാരിമാര് മുള പണിയെടുത്തു തയാര് ആക്കികുഴി ഉണ്ടാക്കുവാന് കൊല്ലന്മ്മാര് പണി ആയുധങ്ങള് നിര്മ്മിച്ച് നല്കിനായ്ക്കര് കുഴി വെട്ടി .വടുകാര് മണല് ഇട്ടു സഹായിച്ചുചക്കാന് എണ്ണ കൊണ്ട് വന്നുചെട്ടി സമുദായക്കാര് നെയ് കൊണ്ട് വന്നുഎഴുത്തശന്മ്മാര് നാണു നായരെ വയല് കുളത്തില് നിന്നും പിടിച്ചു കൊണ്ട് വന്നുകിഴക്കേ വീട് പണിക്കര് അഗ്നിക്ക് തിരി കൊളുത്തിനാണു നായരോട് അഗ്നിയിലേക്ക് ചാടാന് ആവശ്യപെട്ടു .

തീ ആളി കത്തുവാന് ചെട്ടിയാര്മാര് എട്ടു കുടം നെയ് ഒഴിച്ചുദേവീ ശക്തി ഉള്ളവനെങ്കില് രക്ഷപെട്ടു പുറത്തു വരട്ടെ എന്ന് പരിഹസിച്ചുഅപ്പ്ല് ഉള്ളാട്ട് വീട്ടുകാര് തീ അണക്കുവാന് ഇളനീര് ചെത്തി ഒഴിക്കാന് ശ്രമിച്ചു.

പക്ഷെ പ്രമാണിമാര് പിന്തിരിപ്പിച്ചുനാണു നായര് അഗ്നിയില് ദഹിച്ചുഅഗ്നി കുണ്ടത്തില് നിന്നും ദേവി പ്രത്യക്ഷപെട്ടു.
പ്രമാണിമാരെയും കൂട്ട് നിന്ന നാട്ടുകാരെ മിക്കവരെയും കാളി ദേവി ഇല്ലാതാക്കിനാട്ടില് വസൂരി പടര്ന്നു പിടിച്ചു.

തുടര്ന്നു നാട്ടുകാരുടെ പ്രാത്ഥനയില് ദേവീ സംതൃപ്തയായി  പ്രായശ്ചിത്തം നടത്തുവാനായി കല്പിച്ചുപ്രതിഷ്ഠ നടത്തി പ്രായശ്ചിത്ത വേലയും നടത്തുവാനും നിത്യ പൂജ ചെയ്യുവാനും നാട്ടുകാര് തീരുമാനിച്ചുഅതോടെ ദേവീ ദേശത്തിന്റെ രക്ഷക ആയി മാറി.