--> Skip to main content


Nanthiattukunnam Kalikavu Temple – Festival - Kalikulangara Temple

Nanthiattukunnam Kalikavu temple is located at Nanthiattukunnam near North Paravur  in Ernakulam district, Kerala. The temple is dedicated to Goddess Sri Muthi (Bhadrakali). The annual Valiya Vilakku festival is held in Kumbham 12 (usually on February 24 or February 25). The prathishta in the temple is Kannadi Shila Pratishta.

Legend has it that five goddesses worshipped in Kodungallur, Kottuvally, Trikkapuram, Kalikulangara and Thonniyakavu arrived from a distant place here.

An important offering here is Thendu made of jaggery and rice. The same offering which has the length of a human being is known as 'aal thend.' Thendu is offered mainly on Makara Chovva day.

The rituals associated with the annual festival last for 41 days and the Valiya Vilakku is the final day of the festival. The annual festival is famous for Pongala rituals.

The valiya vilakku is made of wooden frame on which banana plantains are attached to it. It is lightened using natural lamps and hundreds of people carry it on their shoulders and complete several rounds around the temple.

A unique offering made here is broom by women to be blessed with long hair and to overcome hair related problems.



  • ദേവിയെ സേവിച്ച ഒരു ഭക്തന്റെ കൈവശമുണ്ടായിരുന്ന ഭദ്രകാളി സാന്നിധ്യമുള്ള ശില ഇവിടെ കുളത്തിൽ കുടിയിരുത്തി എന്നാണ് വിശ്വാസം.
  •  കുളക്കരയിൽ കാളി സാന്നിധ്യം ഉള്ളതിനാലാണത്രേ കാളികുളങ്ങര എന്ന് അറിയപ്പെടുന്നത്. 
  • ആദ്യ കാലത്ത് ഇതൊരു കാവായിരുന്നു. 
  • ചതുരാകൃതിയിലെ ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. കിഴക്ക് ദർശനമായാണ് പ്രതിഷ്ഠ. 
  • കാളിക്കുളങ്ങര മുത്തി എന്ന്  ദേവിയെ ഭക്തർ വിളിക്കുന്നു. ഭദ്രകാളിയുടെ വലതു വശത്ത് കിഴക്കോട്ട് ദർശനമായി വീരഭദ്രനും സുന്ദരി യക്ഷിയും. 
  • ഉപദേവന്മാരായി ഇടതു വശത്ത് ഘണ്ടാകർണനും ബ്രഹ്മ രക്ഷസും നാഗയക്ഷിയും നാഗരാജാവും. 
  • ശ്രീകോവിലിന്റെ‍ വലതു വശത്തെ മുറിയിൽ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ഭദ്രകാളിയുടെ ദാരു വിഗ്രഹം.
  • ഘണ്ടാകർണന്റെ ശ്രീ കോവിലിനു പടിഞ്ഞാറു ദർശനമായി ബ്രഹ്മരക്ഷസ് കുടി കൊള്ളുന്നു.
  • കുഭം 2 മുതൽ 12 വരെയാണ് പ്രധാന ഉൽസവം. മകരം ഒന്നിന് കൊടിയേറിയാൽ മകര ചൊവ്വയ്ക്കും ഇവിടെ പൊങ്കാലയും തെണ്ടും സമർപ്പിക്കുന്നു.
  • ഈ ക്ഷേത്രത്തിൽ മാത്രം കണ്ടു വരുന്ന പ്രത്യേക വഴിപാടാണ് തെണ്ട് നിവേദ്യം. അരിപ്പൊടി, തേങ്ങ, ശർക്കര, ചുക്ക്, ഏലക്ക, എള്ള് എന്നിവ വെള്ളം ചേർത്ത് കുഴച്ച് കവുങ്ങിൻ പാളയിൽ കെട്ടിവച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട് അതിനു മുകളിൽ കനലുകൾ ഇട്ടാണ് നിവേദ്യം ചുട്ടെടുക്കുന്നത്. ഒരാളുടെ നീളത്തിലുള്ള തെണ്ടു വരെ ഭക്തർ വഴിപാടായി സമർപ്പിക്കാറുണ്ട്. കാലുവേദന, മുട്ടുവേദന തുടങ്ങിയ അസുഖങ്ങൾക്കാണ് കാൽ തെണ്ട് നിവേദിക്കുന്നത്.
  • നിത്യവും രാവിലെ 5 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ദർശന സമയം.