--> Skip to main content


Mankombu Devi Temple History - About Festival 2024 - Mankombu Bhagavathy Temple In Kuttanad - Kavadiyattam

Mankombu Devi temple is located at Moncombu or Mangombu in Pulikunnu Village in Alappuzha district, Kerala. The 8-day annual festival is observed from Vishu in Medam month. In 2024, the festival begins on April 14. This is one of the most famous Hindu temple festivals in Kuttanad. Thookam is held on Pathamudayam (April 23, 2024). Kavadiyattam is held on Meena Bharani day (April 10).

The main deity worshipped in the temple is Goddess Bhadrakali who faces west. The murti is made out of wood – Dharu Vigraham.

The Upa Devatas worshipped in the temple are Shiva, Ganapathy and Ayyappan. When the temple was built no one in the region knew how to perform the pujas so a Pujari family from the Kulangara Illam from Aryakkal in Payyanur were brought to the place. Kulangara Illam still performs the puja in the temple.

It is said that an evil ruler wanted to marry a girl from a Vellala family. The family was against the marriage and therefore a day before the marriage the family tied a dog in the Vivaha Panthal and ran away from the region carrying their Kuladevata. It is said that Mankombu Devi is the Kuladevata of this family.

As per local belief, the original place of the Goddess or Moolasthanam is at Munilavu Mankombu near Pala. The Moola Kshetram is still found in the temple.

Another legend has it that Ettuveetil Kaimalmar went to the forest to cut trees for building a house. It is said that Mankombu Bhagavathy came along with them in an Anjili Tree.

Vadayatta Yakshi worshipped in the temple also came along with Mankombu Devi.

The annual Kavadiyattam in the temple.

  •  മീനമാസത്തിലെ ഭരണിനാളിലാണ് മങ്കൊമ്പിൽ കാവടിയാട്ടം വഴിപാട് നടത്തിവരുന്നത്. മുൻകാലങ്ങളിൽ പുറംനാടുകളിൽ നിന്നുപോലും ഭക്തജനങ്ങൾ വ്രതം നോറ്റുവന്ന് കാവടിയെടുത്തിരുന്നു. 
  • കാവടി,അമ്മൻകുടം തുടങ്ങിയ ആഘോഷയാത്ര വടയാറ്റു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വാദ്യമേളങ്ങളോടെ, ഭക്തജനങ്ങളുടെ അകമ്പടിയോടെ ആറാട്ടു പാത തിങ്ങിനിറഞ്ഞ് ക്ഷേത്രസന്നിധിയിലെത്തുന്നു. 
കാവടി വഴിപാടിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങന

നൂറ്റാണ്ടുകൾക്കു മുമ്പ് മങ്കൊമ്പ് ക്ഷേത്രത്തിൽ ശ്രീബലിക്ക്(ശീവേലി) പുറത്തെഴുന്നെള്ളത്തിന് ഓലക്കുടപിടിച്ച് അകമ്പടി സേവിച്ചി
രുന്നത് തമിഴ് ബ്രാഹ്മണരായ പട്ടർ(ഭട്ടർ)മാർ ആയിരുന്നു. (മുൻപ് ഏകദേശം ഒരു 40 വർഷ-ത്തിപ്പുറം മങ്കൊമ്പ് ക്ഷേത്രപരിസരങ്ങളിൽ അനേകം ബ്രാഹ്മണമഠങ്ങളുണ്ടായിരുന്നു. രണ്ടു സമൂഹ മഠങ്ങളും ഏതാനും മഠങ്ങളും ഇപ്പോഴും ഉണ്ട്.)

ഈ ബ്രാഹ്മണരിൽ ശുപ്പണ്ണൻ ( സുബ്രഹ്മണ്യൻ) എന്നു പേരായ ഒരാളായിരുന്നു അക്കാലത്ത് കുട പിടിച്ചു പോന്നത്. അദ്ദേഹം സന്താനലബ്ധിക്കായി പഴനിയിലേക്ക് കാവടി വഴിപാട് നേർന്നു. പുത്രനുണ്ടായി. മകന് നാലഞ്ചു വയസ്സായപ്പോൾ കാവടിയെടുക്കുവാൻ മകനെയും കൂട്ടി പഴനിയിലേക്ക് പുറപ്പെട്ടു. എന്നാൽ അവിചാരിതമായുണ്ടായ ചില തടസ്സങ്ങളാൽ യാത്രമുടങ്ങി. അല്പകാലം കഴിഞ്ഞ് വീണ്ടും രണ്ടുമൂന്നു വട്ടം പഴനിയാത്രയ്ക്ക് തയ്യാറായി.പക്ഷേ,അപ്പോഴെല്ലാംയാത്രമുടങ്ങുകയാണുണ്ടായത്.

ഈ മുടക്കം പലതവണയായപ്പോൾ ശുപ്പണ്ണന് ഭയസംഭ്രമങ്ങളുണ്ടായി.ഇനി സുബ്രഹ്മണ്യഭഗവാന്റെ അപ്രീതിയാണോ കാരണം? എന്തായാലും കാര്യമറിയാൻ ശുപ്പണ്ണൻ ജ്യോതിഷിയെ കണ്ടു. പ്രശ്നാന്വേഷണത്തിൽ മങ്കൊമ്പിലമ്മയുടെ അപ്രീതിയാണ് കണ്ടത്. അതിനാൽ കാവടിയാട്ടം മങ്കൊമ്പിൽ നടത്തണമെന്നാണ് ദേവിയുടെ നിശ്ചയമെന്നും തെളിഞ്ഞു. എന്നാൽ തികച്ചും പൂർവ്വാചാരമില്ലാത്ത ഒരു വഴിപാട് ഇവിടെ നടത്തുന്നതിന് മേൽശാന്തി കുളങ്ങരയില്ലം തിരുമേനി ശുപ്പണ്ണന് അനുമതി നല്കിയില്ല. ശുപ്പണ്ണൻ നിരാശനും ദുഃഖിതനുമായി മടങ്ങി.

അന്നുരാത്രി മേൽശാന്തിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.കണ്ണടച്ചാൽ ഭീതിദമായ ദൃശ്യം. അഗ്നിതേജസ്സുള്ള ദേവി സിന്ദൂരതിലകമണിഞ്ഞ്,
മുടിയഴിഞ്ഞ്, തീപാറുന്ന കണ്ണകളോടെ ത്രിശൂലമോങ്ങി മേൽശാന്തിയെ വധിക്കാൻ പാഞ്ഞടുക്കുന്ന ഭീകര സ്വപ്നം.തിരുമേനിക്ക് ഒരു
പോള കണ്ണടയ്ക്കാൻ കഴിയാതായി. ആധിവർദ്ധിച്ചപ്പോൾ ശുപ്പണ്ണന് കാവടി വഴിപാടുനടത്താൻ വിസമ്മതിച്ച കാര്യം ഓർമ്മിച്ചു. അർദ്ധരാത്രിയിൽ തന്നെ ആളയച്ചു ശുപ്പണ്ണനെ വരുത്തി കാവടിയാ-
ട്ടത്തിന് പൂർണ്ണസമ്മതം നല്കി. അതോടെ മേൽശാന്തിയുടെ അനർത്ഥവും മാറി. കുറെക്കാലം മുമ്പുവരെ മങ്കൊമ്പിൽ കാവടിക്ക് ''പട്ടക്കാവടി'' എന്നും പറഞ്ഞിരുന്നു. ഭട്ടർ(പട്ടർ) തുടങ്ങിവച്ച കാവടി എന്ന അർത്ഥത്തിലായിരുന്നു അങ്ങനെ പറഞ്ഞിരുന്നത്.