--> Skip to main content


Elayavoor Temple Dedicated To Bharata - Festival

Elayavoor Temple is a famous shrine located at Elayavoor village in Kannur district, Kerala. The annual festival in the temple is observed on Pooram nakshatra in Meenam month. The festival is dedicated to Upa Devata of the shrine Bhagavathy. 

The temple is dedicated to Bharatha. The main deity is known as Sangameshwara. It is believed that Bharata is Sangameshwara.

Bhagavathy had importance in the shrine until Bharatha was recognized in the temple.

The main Upa Devatas in the temple are Bhagavathy and Sri Krishna (Trikottappan).

Bharatha faces east and Sri Krishna faces west. Only one puja is offered to Sri Krishna daily.

The annual Pratishta dina mahotsavam is held on Karthika nakshatra in Makaram month.

Elayavoor Temple Timing

Morning darshan timing is from 5:00 AM to 10:15 AM

Evening darshan timing is from 5:30 PM to 7:30 PM

  • ഭരത സങ്കല്പത്തിലുള്ള മഹാവിഷ്ണുവും ശ്രീ ഭഗവതിയും ശ്രീ കൃഷ്ണനും (വെണ്ണ കയ്യിലേന്തിയ അമ്പാടി കണ്ണൻ ) തൃക്കോത്തപ്പനും മഹാ ഗണപതിയും ഉപദേവതകളായി പ്രതിഷ്ഠയുള്ള ക്ഷേത്രം.
  • ശ്രീ ഭഗവതിയുടെ ശ്രീ കോവിലിനടുത്തായി നാഗ പ്രതിഷ്ഠയും വിഷ്ണു മൂർത്തിയും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.
  • മഹാവിഷ്ണുവും ഭഗവതിയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളു. അതിൽ അമ്പാടി കണ്ണൻ കൂടി വരുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം.
  • ശ്രീ രാമ സ്വാമിയോട് വനവാസ കാലത്തു ജ്യേഷ്ഠൻെറ പാദുകം വെച്ച് പൂജിച്ചു താപസ വേഷ ധാരിയായി ജപമാലയും ധരിച്ചു രാജ്യം ഭരിച്ച ഭരത സങ്കല്പത്തിലുള്ള പ്രതിഷ്ഠ തൃശൂരിലെ കൂടൽ മാണിക്യം ക്ഷേത്രത്തിലും മലബാറിൽ എളയാവൂർ ക്ഷേത്രത്തിലും മാത്രമേ ഉള്ളു.
  • പൂര മഹോത്സവമാണ് ശ്രീ എളയാവൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം.
  • മീന മാസത്തിലെ പൂയ്യം നാളിൽ തുടങ്ങി പൂരം നാളിൽ അവസാനിക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ നാടിൻെറ നാനാ ഭാഗത്തുള്ളവരും എത്തിച്ചേരും.
  • കൊടിയില വെയ്പ് എന്ന ചടങ്ങോടു കൂടിയാണ് ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അതിനു മൂന്നു ദിവസം മുൻപേ പൂവിടൽ ചടങ്ങു ആരംഭിച്ചിരിക്കും
  • ഉത്സവത്തിന്റെ തലേന്നാൾ കലവറ നിറക്കൽ ചടങ്ങു നടക്കും. ക്ഷേത്രത്തിന്റെ നാല് ഭാഗങ്ങളിൽ നിന്നും വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ കുട്ടികളും അമ്മമാരും മുതിർന്നവരും ക്ഷേത്രത്തിലേക്ക് ആവശ്യമായ അരി തേങ്ങാ പച്ചക്കറി വാഴക്കുല എന്നിവ ദേവി ദേവന്മാരുടെ മുന്നിൽ സമർപ്പിക്കും.
  • ഉത്സവത്തിൻെറ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ ദേവിയുടെ നാട് എഴുന്നള്ളിപ്പ് ഉണ്ടാകാറുണ്ട്.
  • തിടമ്പ് നൃത്തമാണ് ഉത്സവാഘോഷംകൊഴുപ്പേകാൻ പഞ്ചവാദ്യം തായമ്പക മറ്റു ക്ഷേത്ര കലകളായ കൂത്ത് ഓട്ടം തുള്ളൽ എന്നിവയും നടത്തി വരുന്നു. കളമെഴുത്തു പാട്ടും ഉത്സവ ദിവസങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് നാലാം ദിവസം രാവിലെ ദേവിയുടെ ആറാട്ട്. തുടർന്ന് ആറാട്ടു സദ്യ വൈകുന്നേരം തിടമ്പ് നൃത്തം കഴിഞ്ഞു തന്ത്രിയുടെ കാർമികത്വത്തിൽ മഹാ ഗുരുതിയോടെ ഉത്സവാഘോഷങ്ങളുടെ ആദ്യ ഘട്ടമായി.
  • തൊട്ടടുത്ത ദിവസം വിഷ്ണു മൂർത്തിയുട തെയ്യക്കോലം കൂടി കെട്ടിയാടും. ഇതോടു കൂടി ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തി ആയി