--> Skip to main content


Ettumanoor Mahadeva Temple Festival 2024 – Ezharaponnana and Arattu in 2024

Ettumanoor Mahadeva Temple is one of the most famous Lord Shiva Temples in Kerala. The ten-day annual festival held in the Malayalam Kumbham month is famous for the display of the ezharaponnana (seven and a half gold elephants) - this is on February 18, 2024. In 2024, Ettumanoor Mahadeva Temple Festival is from February 11. The Arattu will be held on February 20.


Ezharaponnana - Information - History

The ezharaponnana (seven and a half gold elephants) display takes place on the eighth day of the Ettumanoor Temple festival. These elephants were gifted to the Shiva Temple in 1759 AD by the then ruler Karthika Thirunal Maharaja of the erstwhile Travancore Kingdom. Actually there are eight elephants but it is known as seven and a half gold elephants because seven elephants are two feet high and the last one is one foot high.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ അമൂല്യവും അപൂര്വവുമായ കാഴ്ചയയാണ് ഏഴരപ്പെന്നാന ദർശനം വിലയിരുത്തപ്പെടുന്നത്. കൊടിയേറി എട്ടാം ഉത്സവ ദിനമായ കുംഭത്തിലെ രോഹിണി നാളിൽ ഏഴരപ്പൊന്നാന ദർശനം നടക്കും. ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിലുള്ള പൂർണ്ണരൂപത്തിലെ പ്രതിമകളാണ് ഏഴരപ്പൊന്നാന കൊണ്ട് ഉദ്ദേശിക്കുന്നത്. അർദ്ധരാത്രി പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളിപ്പോടെയാണ് ഏഴരപ്പെന്നാന ദർശനം നടക്കുക.

ഏറെ പ്രത്യേകതകളുള്ള ശില്പമാണ് ഏഴരപ്പൊന്നാന. പ്ലാവിൻ നിർമ്മിച്ച ഈ ആനകളെ എട്ടര മാറ്റുള്ള സ്വർണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൗമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. ഇതിൽ വാമനരൂപം ചെറുത് എന്ന് കണക്കാക്കിയാണ് അര എന്ന സങ്കൽപ്പത്തിൽ ചെറിയ ആന രൂപം ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർത്താണ്ഡവർമ്മ വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ക്ഷേത്രം സ്വത്തുകൾക്കും സങ്കേതത്തിനും ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേതുടർന്ന് ഏറ്റുമാനൂരപ്പന്റെ അനിഷ്ടം ഭയന്ന് പ്രായശ്ചിത്തമായി മഹാരാജാവ് നടയ്ക്കു വച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ എന്നാണ് വിശ്വാസം.

തിരുവുത്സവ സമയത്ത് ഏഴരപ്പൊന്നാന ദർശനം നടത്താൻ കഴിയുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ അനിഷ്ട കാലങ്ങൾക്ക് ശമനം ഉണ്ടാകുകയും ഭാവിയിൽ സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Ettumanoor Shiva Temple Arattu is held on the night of the tenth day of the festival. Ten caparisoned elephants accompany the Murti or idol of Lord Shiva in a procession to a pond nearby for Arattu (holy bath).

During the ten days of the festival, various performing arts and temple rituals are staged in the temple premises. Kathakali and Velakali attract enthusiasts from all places in Kerala.

Ettumanoor Mahadeva Temple is located around 12 km from Kottayam Town.