--> Skip to main content


Kumbha Bharani in 2024 in Kerala Bhagavathy Temples - Spiritual Significance And How To Observe

Kumbha Bharani is a highly auspicious day as per traditional Malayalam calendar followed in Kerala. Kumbha Bharani 2024 date is February 15. It is the day when the Bharani Nakshatra falls in the Malayalam month Kumbham. The day is of great significance at Goddess Bhagavathi Temples in Kerala. The most important festival takes place at the Chettikulangara Bhagavathy Temple near Alleppey.

Traditionally the Bhagavathy Temples dedicated to Goddess Shakti observes festivals in the Kumbham month. Goddess Shakti for a fortnight in the month visits homes and collects husked rice. Her arrival to homes is bound bring peace, prosperity and luck. In some regions she arrives on Jeevadha which is held on shoulders of two priests. In some places she arrives atop an elephant.

The festival usually lasts for three or more days. The main rituals are held on the Kumbha Bharani day – which includes pulling of huge chariots locally known as Theru and Kuthira.

The rituals observed on the day vary from region to region.

  • കുംഭഭരണി ദിനത്തിൽ ദേവിയെ ഭദ്രകാളീ ഭാവത്തിലാണ് ഭജിക്കേണ്ടത്. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി.
  • എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി കാളീ ഉപാസകർ ദേവിയെ ഭജിക്കുന്നു.
  • ഉഗ്രരൂപിയെങ്കിലും മുഖത്ത് നിറഞ്ഞു നിൽക്കുന്ന മാതൃവാത്സല്യം ഭക്തരിൽ ചൊരിയുന്ന അമ്മയാണ് ദേവി.
  • കുംഭഭരണി ദിനത്തിൽ ഭദ്രകാളീ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. 
  • കുംഭഭരണി ദിനത്തിൽ കടുംപായസമാണ് പ്രധാനം. 
  • അഭീഷ്ട സിദ്ധിക്കായി രക്ത പുഷ്പാഞ്ജലി, കുടുംബൈശ്വര്യത്തിനായി സഹസ്രനാമാര്‍ച്ചന എന്നിവയും സമർപ്പിക്കാവുന്നതാണ്. 
  •  ക്ഷേത്ര ദർശന വേളയിൽ ചുവന്ന പുഷ്പങ്ങൾ സമർപ്പിക്കുന്നതും ചുവന്ന മാല വഴിപാട് നടത്തുന്നതും ഉത്തമം തന്നെ.
  • വ്രതാനുഷ്ടാനത്തോടെ ദേവിയെ ഭജിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. 
  • അന്നേദിവസം ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്. 
  • കുംഭഭരണി ദിനത്തിൽ പകലുറക്കം , എണ്ണതേച്ചുകുളി ഇവ പാടില്ല . 
  • അന്നേദിവസം ഭക്തിയോടെ നെയ്‌വിളക്ക് തെളിയിച്ചു ലളിതാസഹസ്രനാമം, ഭദ്രകാളിപ്പത്ത് , ഭദ്രകാളി അഷ്ടോത്തരം എന്നിവ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. 
  • ചൊവ്വയുടെ നക്ഷത്രക്കാരായ മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രക്കാര്‍ക്കും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം  എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.