--> Skip to main content


Pottan Theyyam – Story – Information

Pottan theyyam a very popular theyyam performed during the theyyam, thira, kaliyattam festival in Kannur and Kasaragod regions of Kerala. As per information, this is the theyyam of a person who boldly questioned the caste hierarchy and other social inequalities. The story of Pottan theyyam is similar to Chandala and Adi Shankaracharya story. The original name of Pottan was Alangaran. He was a Pulaya. It is said that for seeing what he was not supposed to see and hearing what he was not supposed to hear, his eyes were blinded and ears were pulled out. He was also forcibly made dumb for talking what he was not supposed to talk. He was teased Pottan after he was mutilated. Pottan means one who cannot hear and talk.

Alangaran, his wife Sundari and friend Kannadan fight against social evils and caste related atrocities. They instigate lower caste people against the upper class. This leads to constant fight between Alangara and upper class.

During this time Adi Shankaracharya gave prominence to his mother and decide to build a shrine for her. This was objected by the male-dominated Brahmin community. When mother of Adi Shankaracharya died, it was Alangaran who helped with the cremation.

It is said that when Adi Shankaracharya was heading towards Sarvajna Peedam, Alangaran and his family came from the opposite side. The Guru asked him to move away. To this Alangaran asked if the same blood is flowing in both of us where is the difference between us. Adi Shankaracharya realized his foolishness and made Alangaran his Guru.

കാഞ്ഞങ്ങാടിനടുത്തുള്ള അതിഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന നാട്ടു കവിയാണ്പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ അര്‍ത്ഥഭംഗിയുള്ള വരികള്‍ പലതും കൂട്ടി ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.

നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കളെ കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ
പിന്നെന്ത് ചൊവ്വര് പിശകനു,
തീണ്ടിക്കൊണ്ടല്ലേ കുലം പിശകന്

എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.

തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേകതകളാണ്. അത് പോലെ സാധാരണ തെയ്യങ്ങള്‍ക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത്‌ തെയ്യത്തിനില്ല. പകരം മുഖത്ത് നേരത്തെ തയ്യാറാക്കിയ മുഖാവരണം (പാള) അണിയുകയാണ് പതിവ്. വയറിലും മാരിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്നു കറുത്ത വരകളും കാണാം.

ചെമ്പകം, പുളിമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ടു ഉണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലുമാണ് പൊട്ടന്‍ തെയ്യം മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുക. സാധാരണ ഗതിയില്‍ തലേ ദിവസം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് മേലെരിക്ക് വേണ്ടിയുള്ള മരങ്ങള്‍ കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേ ദിവസം രാവിലെ നാലഞ്ചു മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീരും. സമയത്താണ് പൊട്ടന്‍ തെയ്യം പുറപ്പെടുന്നത്. സമയത്ത് കനല്‍ മാത്രം ഒരിടത്തും കത്തിക്കൊണ്ടിരിക്കുന്നവ വേറൊരിടത്തും കൂട്ടിയിടും. അതിലാണ് തെയ്യം മാറി മാറി ഇരിക്കുന്നതും കിടക്കുന്നതും.

പൊട്ടന്‍ തെയ്യത്തിന്റെ ആയുധം അരിവാളുകളാണ്. ചില തറവാടുകളിലും ഒപ്പം കാവുകളിലും പൊട്ടന്‍ തെയ്യത്തിന്റെയൊപ്പം പൊലാരന്‍ തെയ്യവും കെട്ടാറുണ്ട്. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. പൊട്ടന്‍ തെയ്യത്തിനു നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകള്‍ കൂടെ വയ്കുന്ന പതിവുണ്ട്.