--> Skip to main content


Kanjoormana Sree Chathankandarkavu Temple – Story - Festival

Kanjoormana Sree Chathankandarkavu temple is located at Chunangad – Varode near Ottappalam in Palakkad district, Kerala. The shrine is dedicated to Goddess Bhadrakali. The annual prathishta dinam in the temple is held on Makayiram nakshatra day in Malayalam Meena Masam. The Pattu Thalappoli festival in Chathan Kandar Kavu temple is held on Pooyam Nakshatra day in Malayalam Meena Masam. The 14-day annual festival in the temple begins on Makam nakshatra day. Koothu Thalappoli and Pooram are held on Thiruvonam nakshatra in Meena Masam.

The main pujas and rituals in the prathishta dinam include Maha Ganapathi Homam, Navagraha pooja, Guruthi for Bhairava, Sarpa Pooja, Sarpa Bali and Prasadam ottu.

The annual festival in the temple is famous for Tholpavakoothu and various temple rituals and art forms. Elephants are not part of the annual festival in the temple.

Two forms of Goddess Kali are worshipped here one is ferocious form in Melekkavu and peaceful form in Thazhe Kavu.

Kanjoor Mana Sree Chathan Kandar Kavu Temple Story

Legend has it that a Chathan who was cutting the grass happened to hit a stone with his sickle. Blood started oozing out from the stone. The presence of the Bhagavathy was detected by the elders of Kanjoor Mana. The temple was built in the spot. As Chathan had found the divine presence, the temple came to known as Chathan Kandar Kavu

Kanjoormana Sree Chathankandarkavu Temple Festival 

മീനമാസത്തിലെ മകംനാൾക്ക് കൊടിയേറി 14 ദിവസം നീണ്ടുനിൽക്കുന്ന താലപ്പൊലി അഥവ പൂരം ആഘോഷിക്കുന്നു

കൊടിയേറ്റത്തിനുമുണ്ട് പ്രത്യേകത, മീനത്തിലെ മകം രാത്രി 12 മണിക്ക് വരുബോൾ ദേശക്കാരെയും സ്ഥാനീയരെയും മനക്കാരെയും വിളിച്ചുച്ചൊല്ലി കൊടിയേറ്റം അങ്ങിനെയാണ് പതിവ്. താഴെ കാവിലെയും, മേലെ കാവിലെയും കൊടിമരത്തിൽ ഒരെ സമയം കൊടിയേറ്റം നടക്കും.

കൂത്തുമുളക്ക് മുന്നെ കളംപാട്ടും പാട്ടുതാലാപ്പൊലിയും ആഘോഷിക്കുന്നു.

കൊടിയേറ്റദിവസം അത്താഴപൂജക്കുശേഷം തട്ടകത്തമ്മയുടെ മക്കൾ ഭഗവതിക് സമർപ്പിക്കുന്ന ആട്, കോഴി, പശു, വിളക്കുകൾ അടക്കം എല്ലാം ലേലം ചെയ്യുന്ന പതിവ് ഇന്നും നിലനിന്നുപോരുന്നു.

കൊടിയേറ്റത്തിന് ശേഷമുള്ള 14 ദിവസവും രാത്രി 12 മണിക്ക് കൂത്തുമാടത്തിൽ തോൽപ്പാവക്കൂത്ത് അരങ്ങേറും

രണ്ടാം കളരി മുതൽ ക്ഷേത്രത്തിൽ പറവെപ്പും പറയെടുപ്പും തുടങ്ങും.

"ആരുടെ ആരുടെ ശങ്കരനായാടി..
ചാത്തൻ കണ്ടാർ കാവിലമ്മയുടെ ശങ്കരനായാടി " എന്നിങ്ങനെ തട്ടകത്തമ്മയെ പാടിപുകഴ്ത്തി നായാടിമാർ കൊടിയേറ്റത്തിന് ശേഷം തട്ടകത്തെ വീടുകളിൽ എത്തുന്നത് പതിവാണ്.

കൊടിയേറ്റത്തിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ ലളിത സഹസ്രനാമാർച്ചന, അഷ്ടപതി, കലാസാംസ്കാരിക പരിപാടികൾ, അന്നദാനം, സ്പെഷ്യൽ തായമ്പക എന്നിവ ഉണ്ടാവും.

കളംപാട്ട്, വഴിപാട്കൂത്ത്, നാടക്കളി എന്നിവ ഉൽസവത്തിൻ്റെ ഭാഗമായുള്ള പ്രത്യേക വഴിപാടുകൾ ആണ്.

വളരെ പ്രശസ്തമാണ് ക്ഷേത്രത്തിലെ തായമ്പകതുടർച്ചയായി 14 ദിവസം പ്രശസ്തരായ വാദ്യകലാകാരൻമാർ ക്ഷേത്രസന്നിധിയിൽ എത്തിചേരാറുണ്ട്

പൂരം ദിവസം രാവിലെ അഷ്ടപതിയും, പഞ്ചാരിമേളവും ഉച്ചകഴിഞ്ഞ് ശ്രീ മായന്നൂർ രാജുവിൻ്റെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യവും പൂരാഘോഷത്തിൻ്റെ ഭാഗമാണ്.

കാർഷിക അഭിവൃത്തിയുടെ ഭാഗമായി തട്ടകത്തെ മക്കൾ കൊണ്ടാടുന്ന പൂരം, താലപ്പൊലി ദിവസം മേലെ കാവിലമ്മയുടെ തിരുമുറ്റത്ത് പൂതനും തിറയും ഇറങ്ങുന്നതോടെ (കാവ് തീണ്ടൽ )ദേശം മുഴുവൻ പൂരലഹരിയിലേക്ക് വഴിമാറും

തട്ടകത്തുള്ള വീടുകളിൽ എല്ലാം അന്നേ ദിവസം പൂതനും തിറയും കളിക്കാൻ എത്തുംകരിവേഷം കെട്ടിയ കുട്ടികൾ പുലർച്ചെ തന്നെ വീടുകൾ കയറിയിങ്ങിയിരുന്നത് ഇന്ന് ഒർമ്മയായി മാറികൊണ്ടിരിക്കുന്നുതട്ടകത്തുള്ള വീടുകളിൽ എല്ലാം പൂരം ദിവസം തിരോത്ത് വെച്ചു നേദ്യം പതിവായിരുന്നു. ഉച്ചക്ക് ശേഷം ചുനങ്ങാട് നിന്നും, വരോട് വാടാന്നാംകുറുശ്ശി ദേശത്തുനിന്നും പാന എഴുന്നള്ളിപ്പ് ഉണ്ട്. ചുനങ്ങാട്ടെ പാന ശ്രീ പെരുങ്കുറുശ്ശി മഹാദേവ ക്ഷേത്രത്തിൽ നിന്നും, വരോട് വാടാന്നാംകുറുശ്ശി പാന വരോട് വിഷ്ണു ക്ഷേത്രപരിസരത്തു നിന്നും വെളിച്ചപാടിൻ്റെ അകമ്പടിയോടെ ഇണക്കാളകളും മറ്റു ആഘോഷപരിപാടികളുമായി താളമേളങ്ങളോടെ ക്ഷേത്രത്തിലേക് പുറപ്പെടും. രണ്ടു പാനകളും താഴെ കാവിലമ്മയുടെ നടയിൽ ഒരുമിച്ചിറങ്ങി വലം വച്ച് ഭവതിയെ വണങ്ങുകയും തുടർന്ന് വെളിച്ചപ്പാടിൻ്റെ നൃത്തവും ഉണ്ടാവും

ദീപാരാധനക്കുശേഷം വെടികെട്ടോടെ പകൽപൂരത്തിന് സമാപനമാകും.

രാത്രി നാദസ്വരകച്ചേരി തായമ്പക എന്നിവക്കുശേഷം പുലർച്ചെ താലം എഴുന്നളിപ്പും, പഞ്ചവാദ്യവും താഴെ കാവ് വലം വച്ച് മേലെ കാവിലമ്മയുടെ തിരുന്നടയിൽ എത്തി വെളിച്ചപ്പാടിൻ്റെ നൃത്തതോടെ തട്ടകത്തമ്മയ്ക്ക് വഴിപാടായി കൊണ്ടുവന്ന ഇണക്കാളകൾക്ക് അരി എറിഞ്ഞ് കൊടിയിറക്കി ക്ഷേത്രനടകൾ അടയ്ക്കുന്നതോടെ പൂരത്തിന് സമാപനമാകും.

വൈകുന്നേരം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പഞ്ചപുണ്യാഹത്തോടെ ക്ഷേത്രനടകൾ തുറക്കും.

എകദേശം 800 അധികം വർഷം പഴക്കമുള്ള,കാഞ്ഞിയൂർ മനയുടെ കീഴിൽ ഉള്ള,വള്ളുവനാട്ടിലെ വളരെ പ്രശസ്തമായ, വിളിച്ചിൽ വിളിപ്പുറത്തുള്ള ഭദ്രകാളി ക്ഷേത്രമാണ് ശ്രീ ചാത്തൻ കണ്ട കാളി കാവ്.

താഴെ കാവിൽ ശാന്തസ്വരുപിണിയും മേലെ കാവിൽ ഉഗ്രസ്വരൂപിണിയായും വടക്കോട്ട് ദർശനമായി ഇരിക്കുന്നതാഴെ കാവിനു നേരെ മുന്നിൽ തന്നെ മേലെ കാവിലമ്മ ഇരിക്കുന്ന ഒരെ ഒരു ക്ഷേത്രം എന്ന പ്രത്യേക കൂടിയുണ്ട് ശ്രീ ചാത്തൻ കണ്ട കാളി കാവിന്

ആന എഴുന്നള്ളിപ്പ് ഇല്ലാത ഒരു ക്ഷേത്രം കൂടിയാണ് ശ്രീ ചാത്തൻ കണ്ടാർകാവ് (ഭഗവതിക്ക് ആനയെ പേടിയാണ് എന്ന് സങ്കൽപ്പം നില നിൽക്കുന്നു. പണ്ട് കാലത്തും, കാഞ്ഞിയൂർ മനയ്ക്കൽ ആന ഉള്ളപ്പോഴും ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് ഇല്ല).

മീനമാസത്തിലെ മകം നാൾ പുനപ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ഭഗവതിയുടെ പിറന്നാൾ മീനമാസത്തിലെ തിരുവോണം നാൾ ആണ് ( പൂരം ആഘോഷിക്കുന്നത് )

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ പഞ്ചായത്തിലാണ് ക്ഷേത്രം നിലനിൽക്കുന്നത്. ക്ഷേത്രം ട്രസ്റ്റിയുടെയും ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ ക്ഷേത്രം നടത്തി പോരുന്നു. സ്വന്തമായി കൃഷി ഭൂമിയും, ഗോശാലയും ഉണ്ട് ക്ഷേത്രത്തിന്.

രാവിലെ 05:30 മുതൽ 10 :00 മണിവരെയും വൈകുന്നേരം 05:30 മുതൽ 7:00 മണി വരെയുമാണ് ദർശനസമയം