--> Skip to main content


ഊർപ്പഴശ്ശി കാവ് - ശ്രീ ഊര്പഴശ്ശി കാവ് - ഊര്പ്ഴച്ചി കാവ്‌

ഊർപ്പഴശ്ശി കാവ് കണ്ണൂര്‍ തലശ്ശേരി റോഡില്‍ ഇടക്കാട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

അതിപുരാതനമായ കാവ് ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം പുരാണങ്ങളിലും.

ഊരില്‍ പഴകിയ ഈച്ചില്‍ കാവ് അഥവാ ഊരില്‍ പഴകിയ അച്ചി കാവ് എന്നതാണ് പേര് കൊണ്ട് അര്ത്ഥ മാക്കുന്നത്.

കാളി ദേവി (പാര്‍വതി) തന്റെ കറുപ്പ് നിറം മാറിക്കിട്ടാന്‍ വേണ്ടി ഒറ്റക്കാലില്‍ നൂറിലധികം വര്ഷങ്ങള്‍ പ്രാര്ത്ഥന നടത്തി ബ്രഹ്മാവില്‍ നിന്ന് താമരയുടെ നിറം നേടിയ സ്ഥലം കൂടിയാണിത്.

അങ്ങിനെ കാളി (കറുപ്പ് നിറത്തില്‍) നിന്ന് താമരയുടെ നിറത്തില്‍ ഗൌരിയായി മാറി. ഒപ്പം ബ്രഹ്മാവ്ദേവി ഊരിന്റെ ദേവിയായി ആരാധിക്കപ്പെടും എന്നും അനുഗ്രഹം നല്കി്യത്രെ.

ക്ഷേത്രത്തിലാണ് പരശുരാമന്‍ പില്ക്കാലത്ത് വിഷ്ണുവും ശിവനും ഒന്നിച്ചു ഉള്ള ദൈവത്താറും വേട്ടക്കൊരുമകനും പ്രതിഷ്ഠിച്ചത്. അങ്ങിനെ ശിവ-വൈഷ്ണവ-ശക്തി കേന്ദ്രമായി കാവ് മാറി.

ഇവിടെ വെച്ചാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ ശൌര്യ വീര്യ കോപാദികള്‍ ഊര്പ്പഴശ്ശി ദൈവത്താര്‍ ശമിപ്പിച്ചത്.

ഇവിടുത്തെ മേലെകോട്ടത്തിലാണ് തൊണ്ടച്ചന്‍ ദൈവം ഇരിക്കുന്നത്. ശിവനും വിഷ്ണുവും ഗുരുവും വൈദ്യനുമായി ഒറ്റരൂപത്തില്‍ ഉള്ളത് ഇവിടെയാണ്.