--> Skip to main content


Ramapuram Sree Rama Swamy Temple – Story – History – Festival

Ramapuram Sree Rama Swamy temple is located at Ramapuram in Malappuram district, Kerala. The temple is dedicated to Bhagavan Sri Rama. The annual Shukla Paksha Ekadashi in Kumbha Masam is of great importance in the temple. Rama Navami in Meena Masam is the most important festival here.

The murti worshipped in the temple is a Salagrama Murti of Sree Rama. The temple has a typical Kerala style architecture. There is a nalambalam, namaskara mandapam, shrines of upa devatas, and a temple pond. The temple has a two-tier round sanctum sanctorum – vatta sreekovil.

There are three other temples nearby that are dedicated to Bharatha, Lakshmana and Shatrughna – brothers of Sri Rama.

Ramapuram Sree Rama Swamy Temple History

During the ancient times, Vadakkedathu Mana and Thekkedath Mana were the prominent Namboothiri families of the region. The Shaligram murti was brought to Vadakkedathu Mana by a Brahmin to perform his evening rites who was on a pilgrimage.

When he reached the house the male members of the family had gone out to attend the festival of a nearby temple. So he asked the female members of the family to take care of Salagrama murti while he went out for the evening ablutions.

Looking at this precious and auspicious Shaligram murti the young girl of the family became devoted to the deity .She prepared Palpayasam (sweet milk offering) and offered it to the deity. Bhagavan Sri Rama was very much pleased with the devotion of the young girl and wished to stay there.

The Brahmin returned after performing the rites and when he was about to take the murti and proceed on his journey an ‘ashariri’ (a divine voice) was heard that the deity was pleased to stay in the present spot. Accordingly the temple was built at this place and dedicated to Bhagavan Sri Rama.

കോഴിക്കോട് പാലക്കാട്‌ ദേശിയ പാതയിൽ മലപ്പുറത്തിനും പെരിന്തൽമണ്ണക്കും ഇടക്ക് രാമപുരം ദേശത്തു നാലമ്പല നാഥനായ ശ്രീരാമസ്വാമി ചക്രവർത്തി ഭാവത്തിൽ വാണരുളുന്നു.

 ശ്രീരാമനെ തൊഴുതു നിൽക്കുന്ന ഹനുമാൻ പ്രധാന ഉപദേവപ്രതിഷ്‌ഠ ആണ്. കൂടാതെ കന്നിമൂല ഗണപതി ചുറ്റമ്പലത്തിന് അകത്തും, ശിവൻ, വിഷ്ണു, ഭഗവതി എന്നിവർ ഒരു ശ്രീകോവിലിൽ തിരുമുറ്റത്ത് തെക്ക് പടിഞ്ഞാറു മുലയിലും അതിനോട് ചേർന്ന് വേറൊരു ശ്രീകോവിലിൽ അയ്യപ്പന്റെ മുല സ്വരൂപനായ ശാസ്താവ് കുടുംബസ്ഥനായി പത്നി പ്രഭ പുത്രൻ സത്യകൻ എന്നിവരോടൊത്ത് വാഴുന്നു. തിരുമുറ്റത്തിന്റെ വടക്ക് പടിഞ്ഞാറു മുലയിൽ ഉഗ്ര ഭാവത്തിൽ ഭദ്രകാളിയും കുടികൊള്ളുന്നു. 

മുഖ്യ ദേവനായ ശ്രീരാമസ്വാമിക്ക് ചുറ്റുമായി ഒൻപത് ഉപദേവ പ്രതിഷ്‌ഠകൾ ഉണ്ട്. 

ചക്രവർത്തിഭാവത്തിൽ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന നാലമ്പല നാഥന്റെ ഇഷ്ട നിവേദ്യം പഞ്ചസാര പായസം ആണ്. 

ഉദ്ധിഷ്ട കാര്യം സഫലീകരിക്കാൻ അമ്പും വില്ലും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മതി. 

അതുപോലെ തന്നെ എല്ലാ മുപ്പെട്ടു (മലയാളമാസത്തിലെ ആദ്യത്തെ ) ഞായറാഴ്ച പട്ടാഭിഷേകപൂജ നടത്താറുണ്ട്, ധനധാന്യ സമൃദ്ധിയോടുകൂടിയ കുടുംബജീവിതത്തിന് ഈ വഴിപാട് ഉത്തമമായി കണക്കാക്കുന്നു. അന്നേ ദിവസം തന്നെ ഭൂമി സംബന്ധമായ പ്രശ്ന പരിഹാരത്തിന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ സീതാദേവിക്ക് പ്രത്യേക പൂജയും ചെയ്യുന്നു. സകല ദുരിത നിവാരണത്തിന് അലങ്കാര പ്രിയനായ രാമപുരത്തപ്പന് നിറമാല വഴിപാട് ഉത്തമമാണ്.


ഗണപതിക്ക് കറുക മാലയും ഒറ്റയും, ശിവന് കൂവളമാലയും ശർക്കരപായസവും, വിഷ്ണുവിന് പാൽ പായസം, ഭഗവതിക്ക്‌ തെച്ചിപൂമാലയും നെയ്പായസവും, ഭദ്രകാളിക്ക്‌ കഠിനപായസവും ചെമ്പരത്തി മാലയും, ശാസ്താവിന് എള്ളുതിരിയും നീരാഞ്ജനവും പ്രധാന വഴിപാടുകൾ ആണ്.


ശ്രീരാമദാസനായ ഹനുമാൻ സ്വാമിക്ക് കുഴച്ച അവിൽ ഇഷ്ട നിവേദ്യവും, വടമാല, രോഗശാന്തിക്ക് വെറ്റിലമാല, മനോധൈര്യത്തിനും വിദ്യാഭിവൃദ്ധിക്കും ഗദ സമർപ്പണം, നവഗ്രഹ ദോഷങ്ങൾ തീരാൻ നെയ്‌വിളക്ക്, കുങ്കുമാർച്ചന എന്നീ വഴിപാടുകൾ പ്രധാനം.


കൂടാതെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന നാരദർക്ക് അട നിവേദ്യവും ഈ ക്ഷേത്രത്തിൽ പതിവുണ്ട്. കലഹങ്ങൾ തീരാനാണ് നാരദർക്ക് അട നിവേദ്യം. 

 കുംഭമാസത്തിലെ ഉത്രട്ടാതി നാൾ പ്രതിഷ്ഠാ ദിനമായ ക്ഷേത്രത്തിൽ എല്ലാമാസവും ഉത്രട്ടാതി നാൾ നാമജപവും അന്നദാനവും ഉണ്ടാകാറുണ്ട്. കൂടാതെ പട്ടാഭിഷേകപൂജ ദിവസം രാവിലെ ലഘു ഭക്ഷണം ഉണ്ടാകാറുണ്ട്. 

ചിങ്ങമാസത്തിൽ ഇല്ലം നിറയും, നിറ പുത്തരി നിവേദ്യവും, കന്നി മാസത്തിലെ തിരുവോണത്തിന് വാരമിരിക്കൽ ചടങ്ങും, ഒന്നിടവിട്ട വർഷങ്ങളിൽ തുലാമാസത്തിൽ ഭഗവത്സേവയും കുംഭമാസത്തിൽ തിരുമാന്ധാംകുന്നിലമ്മക്ക് കളം പാട്ടും താലപ്പൊലിയും നടത്താറുണ്ട്.

 വൃശ്ചിക മാസത്തിൽ ഉത്രം നക്ഷത്രത്തിന് ശാസ്താ അഖണ്ഡനാമയജ്ഞ വും, മണ്ഡലകാലത്ത് അയ്യപ്പന് ചുറ്റുവിളക്കും, കുംഭമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിക്ക് ആറാട്ട് വരുന്ന രീതിയിൽ അതിനും എട്ടുദിവസം മുൻപ് കൊടിയേറുന്ന ഉത്സവവും ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ ആണ്. 

കർക്കിടക മാസം മുഴുവൻ രാമായണ ശീലുകൾ മുഖരിത മാകുന്ന നാലമ്പല നഗരിയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.

കിഴക്കോട്ടു ദർശനമായി വാണരുളുന്ന നാലമ്പല നാഥൻ ശ്രീരാമസ്വാമിയുടെ ക്ഷേത്രത്തിന്റെ ഏതാണ്ട് അര കിലോമീറ്റർ തെക്കുകിഴക്ക് വശത്തായി അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം ദേശിയ പാതയോരത്ത് തന്നെ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ മറ്റു നാലമ്പലങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ രാമപുരത്തെ നാലമ്പലത്തെ വ്യത്യസ്തമാക്കുന്നത് ഒരു മണിക്കൂർ സമയത്തിനുള്ളിൽ നാലു ദശരഥ പുത്രന്മാരുടെയും ക്ഷേത്രങ്ങളിൽ ദർശനം പൂർത്തീകരിക്കാം എന്നുള്ളതാണ്. രാമപുരത്തുനിന്ന് ഒന്നര കിലോമീറ്റർ വടക്കു വശത്ത് നാറാണത്ത് എന്ന ദേശത്ത് ദേശിയ പാതയോരത്ത് തന്നെ ശത്രുഘ്‌നസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി കരിഞ്ചാപാടി എന്ന ദേശത്ത് ചിറക്കാട്ട് ഭാരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ജ്യേഷ്‌ട്ടനെ തൊഴുതു നിൽക്കുന്ന രീതിയിൽ ആണ് മൂന്നു സഹോദര ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. രാമ-ലക്ഷ്മണ ഭരത -ശത്രുഘ്‌ന എന്ന സങ്കല്പത്തിൽ നിലകൊള്ളുന്നതിനാൽ ഒന്നാമതായി ശ്രീരാമനെയും രണ്ടാമതായി ലക്ഷ്മണനെയും മൂന്നാമതായി ഭരതനെയും നാലാമതായി ശത്രുഘ്‌നനെയും ആണ് ദർശനം നടത്തേണ്ടത് കൂടാതെ സഹോദരങ്ങളുടെ അനുഗ്രഹം വാങ്ങി തിരിച്ചു ശ്രീരാമസ്വാമിയുടെ പാദാരവിന്ദങ്ങളിൽ വന്ദിക്കുകയും ഹനുമാൻ ദർശനം നടത്തി കാണിക്ക സമർപ്പണം നടത്തുകയും ചെയ്യുന്നതോടെ നാലമ്പല ദർശനക്രമം പൂർത്തിയാകുന്നു.


നാലമ്പലനാഥന്റെ ക്ഷേത്രത്തോട് ചേർന്ന് തന്നെ വളപുരം നരസിംഹമൂർത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു