Skip to main content


വിശാഖം നക്ഷത്രം 2019 - വിശാഖം നക്ഷത്രഫലം - Vishakam Nakshatram Malayalam 2019 Predictions

വിശാഖം നക്ഷത്രഫലം 2019 - പുതിയ വീട് വാങ്ങിച്ചു താമസിക്കുവാൻ യോഗമുണ്ട്. വിശാഖം നക്ഷത്രം ജാതകർ അന്യദേശത്തു താമസിക്കാൻ തീരുമാനിക്കും. പുതിയ വ്യാപാര, വിപണന, വ്യവസായ മേഖലകൾ തുടങ്ങാൻ നല്ല സമയമാണ്.

പുതിയ ജോലി അന്വഷിക്കുന്നവർക്കു നല്ല ജോലിക്കുള്ള അവസരങ്ങൾ ഒത്തുവരും. തൊഴിൽ സ്ഥലത്തു ശത്രുക്കൾ കുഴപ്പം സൃഷ്ടിക്കും. പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ അത് വര്ഷം ആദ്യം തന്നെ ചെയ്യണം. പ്രൊമോഷൻ, പുതിയ അധികാരപരിധി എന്നിവ ലഭിക്കും.

ഈ വർഷം സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷികാം. കുടുംബസ്വത്തു ഭാഗിച്ചു കിട്ടും. സന്താനങ്ങൾക്ക് ജോലികിട്ടുന്നത് ആശ്വാസം നല്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്.

വിവാഹം തീരുമാനിക്കും. വർഷംപകുതിയോടെ വിവാഹം നടക്കും.

ആരോഗ്യം വീണ്ടെടുക്കും. ഇഴജന്തുക്കൾ, നാല്കാലികൾ എന്നിവ മൂലം അരിഷ്ട്ടം സംഭവിക്കാൻ ഇടയുണ്ട്.

ദൂരെയാത്രകൾ ചെയ്യെണ്ടിവരും.

സത്യസന്ധമായ നിലപാടുകൾ പ്രശസ്തിക്കു വഴിതെളിക്കും.

വർഷാവസാനം കഷ്ടപ്പാടുകൾ കൂടും.

പ്രണയം മൂലം മനഃസുഖം കുറയും.