Skip to main content


ഉത്രട്ടാതി നക്ഷത്രം 2019 - ഉത്രട്ടാതി നക്ഷത്രഫലം - Uthrattathi Nakshatram Malayalam 2019 Predictions

ഉത്രട്ടാതി നക്ഷത്രഫലം 2019 ( Uthrattathi Nakshatram Malayalam 2019 Predictions) - നഷ്ടമായെന്നു കരുതിയ പണം, ആഭരണം, രേഖകൾ തിരികെ ലഭിക്കും. ലോൺ, മറ്റു അപേക്ഷകൾ അംഗീകരിച്ചു കിട്ടും. ഉത്രട്ടാതി നക്ഷത്രം ജാതകർ ആരോഗ്യം പ്രശ്നങ്ങൾ മൂലം ജോലി ഉപേക്ഷിക്കുകയോ, അധ്വാനഭാരം കുറവുള്ള ഉദ്യോഗം സ്വികരിക്കും.

ക്ഷമയും സമാദാനവും ഒരുമിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടെത്തും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. പുതിയ തൊഴിൽ അന്വഷിക്കുന്നവർക്കു നല്ല സമയമാണ്. വിദേശത്തു തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി രാജിവച്ചു പുതിയ ജോലിയിൽ പ്രവേശിക്കാൻ പറ്റിയ വർഷമാണ്.

കടബാധ്യതകൾ തീർക്കാനുള്ള അവസരം ഉണ്ടാകും. വീടിന്റ്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കും. വ്യപാരത്തിൽ നിന്നുള്ള വരുമാനം കുറയും. പൂർവിക സ്വത്ത് വിട്ടു ദുരെ സ്ഥലത്തു വീട് വാങ്ങിക്കും. വാഹനം വാങ്ങാനുള്ള യോഗമുണ്ട്. ലോട്ടറി, സ്റ്റോക്ക്, ഗെയിംസ് എന്നിവയിലൂടെ സാമ്പത്തിക നേട്ടം പ്രതീക്ഷികാം.

യാത്രകൾ ഒരുപാടു ചെയ്യെണ്ടിവരും.

പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും.

വിദ്യാർഥികൾ ഉന്നത വിജയം നേടും.

അപകീർത്തി ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക.

വിദഗ്ധ ചികിത്സയും ഇശ്വരപ്രാർത്ഥനകൊണ്ടും ഒരു വലിയ രോഗത്തിനു ശമനം കിട്ടും. ഒരു ദുസ്സ്വഭാവം മൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടും.

വിവാഹം ഇഷ്ടപെട്ട ആളുമായി നടക്കും.

പ്രണയ പരാജയം നേരിടും.

ആദരണീയരുടെ കുട്ടത്തിൽ സ്ഥാനം ലഭിച്ചതിൽ അഭിമാനം തോന്നും.

മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ അവസരം കിട്ടും.