Skip to main content


ഉത്രം നക്ഷത്രം 2019 - ഉത്രം നക്ഷത്രഫലം - Uthram Malayalam Nakshatra 2019 Predictions

ഉത്രം നക്ഷത്രഫലം 2019 - ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചകൾ ചെയ്യെണ്ടി വരും. കർമരംഗത്തു നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ. ഉത്രം നക്ഷത്രം ജാതകർ ഈ വർഷം പുതിയ വ്യവഹാരങ്ങളിൽ ഏർപ്പെടും.

ജോലിസ്ഥലത് പ്രതിസന്ധിയിലായിരുന്ന പല കാര്യങ്ങൾക്കു തീരുമാനമാകും. പുതിയ തൊഴിൽ തേടുന്നവർക്കു നല്ല സമയമാണ്. വിദേശത്തുള്ളവർക്കു പെട്ടന്ന് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അറിവില്ലാത്ത വ്യാപാര വ്യവസായ മേഖലകളിൽ പണം മുടക്കുന്നത് അബദ്ധമാകും.

സാമ്പത്തിക രംഗം പുഷ്ടിപ്പെടും. പിതാവിൻറെയോ മാതാവിന്റെയോ സ്വത്തു കിട്ടാൻ സാധ്യതയുണ്ട്. വാഹനം മൂലം ധന ലാഭമുണ്ടാകും. ശത്രുക്കൾ നഷ്ടങ്ങൾ വരുത്തും. വീട് വാങ്ങൽ, വീട് വയ്ക്കൽ എന്നിവയിക് കാലതാമസം നേരിടും.

വിദ്യാർത്ഥികൾക്ക് നല്ല സമയമാണ് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

വർഷം പകുതിയോടെ വിവാഹം നടക്കും. രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നവർക് നല്ല സമയമാണ്.

കുട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ നേരിടും.

ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും.

യാത്രകൾ കൊണ്ട് ഫലം കിട്ടില്ല.

ശരീരത്തെ ആകമാനം ബാധിക്കുന്ന രോഗങ്ങൾ പ്രയാസം സൃഷ്ടിക്കും.

വേണ്ടാത്തിടത്തു അഭിപ്രായം പറയാതിരിക്കുക. വാക്കുകൾ തെറ്റിദ്ദരിക്കപ്പെടും.

സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും.