Skip to main content


ഉത്രാടം നക്ഷത്രം 2019 - ഉത്രാടം നക്ഷത്രഫലം - Uthradam Nakshatram Malayalam 2019 Predictions

ഉത്രാടം നക്ഷത്രഫലം  2019 (Uthradam Nakshatram Malayalam 2019 Predictions) - ഈ വർഷം പുതിയ ഗൃഹം വാങ്ങാനുള്ള യോഗമുണ്ട്. ഉത്രാടം നക്ഷത്രം ജാതകർ ഈ വർഷം കലാകായികരംഗങ്ങളിൽ സ്ഥാനനഷ്ടം നേരിടും. ശത്രുക്കൾ മിത്രങ്ങളാകും.

പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കു വളരെ നല്ല സമയമാണ്. ഉദ്യോഗത്തിലുള്ളവർക്കു സ്ഥാനക്കയറ്റം പ്രതീക്ഷികാം. തൊഴിൽ മേഖലയിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരെ ദേശത്തു തൊഴിൽ സാധ്യതയുണ്ട്. അലസത, പുതിയ അറിവുകൾ നേടാനുള്ള വിസമ്മതം എന്നിവ മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 

സാമ്പത്തികമായി മെച്ചപ്പെട്ട ഒരു വർഷമാണ്. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. വർഷങ്ങളായി മുടങ്ങികിടന്നിരുന്ന ഒരു സാമ്പത്തിക ശ്രോതസ് വീണ്ടും തുറന്നു കിട്ടും. ലോട്ടറി, മത്സരങ്ങൾ എന്നിവമൂലം നേട്ടമുണ്ടാക്കും. അത്യാർത്തി നഷ്ടങ്ങൾക്ക് വഴിതെളിക്കും. വാഹനത്തിനു കേടുപാടുകൾ, മോശം കാലാവസ്ഥമൂലം വീടിനും വസ്തുവിനും നാശനഷ്ടങ്ങൾ നേരിടാൻ സാദ്യതയുണ്ട്.

കഠിനപ്രയത്നത്തിലൂടെ പലകാര്യങ്ങളിലും ഉന്നത വിജയം നേടും.

വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും.

സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.

അവിചാരിതമായ പുതിയ ബന്ധങ്ങൾ മനസമാധാനം നഷ്ടപ്പെടുത്തും.

വിവാഹം നടക്കും. ചില വിട്ടുവീഴ്ചകൾക്കു ശേഷം.

യാത്രകൾ വഴി നേട്ടങ്ങൾ ഉണ്ടാകും.

പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കും.

മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും വളരെനാളുകൾക്കു ശേഷം പഴയ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ കാണാൻ സാധിക്കും.

പെട്ടന്നുള്ള സങ്കിർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ മനസ്സിനെ തളർത്തും.