Skip to main content


തൃക്കേട്ട നക്ഷത്രം 2019 - തൃക്കേട്ട നക്ഷത്രഫലം - Thriketta Nakshatra Malayalam 2019 Predictions

തൃക്കേട്ട നക്ഷത്രഫലം 2019 - തൊഴിൽ മേഖലകളിൽ നല്ല നേട്ടം കയറിവരിക്കും. തൃക്കേട്ട നക്ഷത്രം ജാതകർ ഈ വർഷം പുതിയ പദ്ദതികൾ ഏറ്റെടുത്തു പ്രവർത്തന തലത്തിൽ കൊണ്ടുവരും. ശാന്തമായ സമീപനം സൽകീർത്തിക്കു വഴിതെളിക്കും.

 സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഇടയ്ക്കിടെ പ്രശനങ്ങൾ നേരിടും. പഠിച്ച വിഷയസംബന്ധമായ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്തെ ക്രമക്കേടുകൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വരും. ചെയ്യാത്ത കാര്യങ്ങൾക്കു പഴി കേൾക്കേണ്ടി വരും. സെപ്തംബർ മുതൽ ജോലിയിൽ പ്രൊമോഷൻ, പുതിയ ജോലി എന്നിവയ്ക്കു സാധ്യതയുണ്ട്.

പെട്ടെന്നുള്ള ചിലവുകൾ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും. വീട്ടുകാരുടെ അനാവശ്യവും, ആർഭാടവുമായ വസ്തുക്കൾ വാങ്ങിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തടയും. പുതിയ ഗ്രഹത്തിലേക്കുള്ള താമസം വൈകും. വാഹനം മൂലം നഷ്ടം നേരിടും. പണ്ട് കടം കൊടുത്ത പണം അപ്രതീക്ഷമായി തിരികെ കിട്ടും.

ചെറുയാത്രകൾ ഒരുപാടു വേണ്ടി വരും.

വർഷം തുടക്കത്തിൽ ആരോഗ്യപ്രശ്ങ്ങൾ നേരിടും.

വിവാഹം പെട്ടന്ന് ഉറപ്പിച്ചു നടത്തും.

തീ, ഉറുമ്പു, വിഷജന്തുക്കൾ മൂലം കഷ്ടത അനുഭവിക്കും. ഹൃദയ സംബന്ധമായ രോഗം വിഷമങ്ങൾ ഉണ്ടാക്കും.

ശത്രുക്കളുടെ പ്രവർത്തനം മൂലം സ്വസ്ഥത നഷ്ടപ്പെടും.

സുഹൃത്തുക്കളിൽ നിന്നു സഹായവും സഹകരണവും ഉണ്ടാവും.

വിദ്യാർഥികൾ പരീക്ഷകളിൽ ഉന്നത വിജയം നേരിടും.

പ്രണയം മൂലം മനഃസമാദാനവും ശാരീരിക അരിഷ്ടവും ഉണ്ടാകും.

കുടുംബത്തിൽ നിന്ന് വിട്ടുനിൽകേണ്ട അവസരങ്ങൾ ഉണ്ടാകും.