Skip to main content


തിരുവോണം നക്ഷത്രം 2019 - തിരുവോണം നക്ഷത്രഫലം - Thiruvonam Nakshatram Malayalam 2019 Predictions

തിരുവോണം നക്ഷത്രഫലം 2019 (Thiruvonam Nakshatram Malayalam 2019 Predictions)  - നല്ല ഫലങ്ങൾ കിട്ടുന്ന ഒരു വർഷമാണിത്. മംഗളകർമ്മങ്ങൾ നടക്കും. തിരുവോണം നക്ഷത്രം ജാതകർ ഈ വർഷം നല്ലവണ്ണം പ്രയോജനപ്പെടുത്തിയാൽ തൊഴിൽ, സാമ്പത്തികം എന്നിവയ്ക്കു ശ്വാശ്വത പരിഹാരം കണ്ടെത്താൻ കഴിയും.

ലക്ഷ്യബോധംവച്ചുള്ള പ്രവർത്തനങ്ങൾ വലിയ വിജയങ്ങൾക്കു വഴി തെളിക്കും. വിദേശത്തു ജോലി തേടുവന്നവർക്കു നല്ല സമയമാണ്. കഴിവുകൾക്കു അംഗീകാരം ലഭിക്കും. പഠനത്തിനനുശ്രതമായ ഉദ്യോഗം ലഭിക്കും. ഭരണപാടവം കാണിക്കേണ്ട മേഖലയിലേക്ക് ജോലി കയറ്റം കിട്ടും. അംഗീകാരം ലഭിക്കാത്തതു കൊണ്ട് ജോലി രാജിവെച്ചു പുതിയ ജോലിയിൽ പ്രവേശിക്കും.

മുടങ്ങി കിടന്നിരുന്ന പണം കിട്ടും. കടം കൊടുത്ത പണം തിരികെ കിട്ടും. ലോൺ, സർക്കാർ ആനുകുല്യങ്ങൾ എന്നിവ കിട്ടും. അശരണർക്കു സാമ്പത്തിക സഹായം നല്കും. സ്റ്റോക്ക്, ചിട്ടി, ഊഹക്കച്ചവടം എന്നിവയിൽ നഷ്ടം നേരിട്ടേക്കാം.

ജീവിതപങ്കാളിയുടെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്ന തീരുമാനങ്ങൾ മൂലം സമാധാനം ഉണ്ടാകും.

ബന്ധു - സുഹൃത് സമാഗമം, പഴയ പ്രണയം പുതുക്കൽ, ഇഷ്ടദേശ സന്ദർശനം എന്നിവയ്ക്കു സാധ്യതയുണ്ട്.

വിദ്യാർത്ഥികൾക്ക് നല്ല വർഷമാണ്‌. ഇഷ്ടവിഷയത്തിൽ ഉപരിപഠനം, മികച്ചവിജയം എന്നിവ പ്രതീക്ഷികാം.

ഇഷ്ടമുള്ള വിവാഹം നടക്കും.

കുടുംബജനങ്ങൾക്കു അഭിവൃദ്ധിയുണ്ടാകും.

പ്രണയസാഫല്യം ഉണ്ടാകും.

യാത്രകൾ വഴി നേട്ടം ഉണ്ടാകും.

ഭക്ഷണം, ചീത്ത ശീലങ്ങൾ മൂലം സങ്കിർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടും.