Skip to main content


രേവതി നക്ഷത്രം 2019 - രേവതി നക്ഷത്രഫലം

രേവതി നക്ഷത്രഫലം 2019 - ഐശ്വര്യപ്രാപ്തി ഉണ്ടാകും. മാതാപിതാക്കൾ മറ്റു കുടപിറപ്പുകൾ എന്നിവരുമായി ഒന്നിച്ചു താമസിക്കാനുള്ള അവസരം കിട്ടും. രേവതി നക്ഷത്രം ജാതകർ ജാമ്യം നിൽക്കുക, കടം കൊടുക്കുക, അനവസരത്തിൽ അഭിപ്രായം പറയുക എന്നിവ ഒഴുവാക്കുക.

തൊഴിൽ മേഖലയിൽ അധ്വാനഭാരം കൂടും. പുതിയ സാഹചര്യത്തിനൊപ്പം ഒത്തു പോകാൻ ബുദ്ധിമുട്ടുകാരണം ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങും. പുതിയ നിയമങ്ങൾ, പുതിയ ടെക്നോളോജി എന്നിവ മൂലം പ്രയാസങ്ങൾ അനുഭവപ്പെടും. സർക്കാർ ജോലി പ്രതിഷിക്കുന്നവർക്കു ജോലി ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം.

സാമ്പത്തിക നില മെച്ചപ്പെടും. വീട് വയ്ക്കാനുള്ള അവസരം ഒത്തു വരും. ഈ വർഷം വാഹനം മൂലം സാമ്പത്തിക നഷ്ടം സംഭവിക്കാം. ലോൺ മുതലായവയിൽ കാലതാമസം നേരിടും. കടം കൊടുത്ത പണം കിട്ടാൻ വൈകും. ഭൂമി വില്പന നടക്കും. കടബാധ്യത തീർക്കും. വീട്ടുകാർ, മക്കൾ എന്നിവരുടെ മേൽ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും.

കലാകാരന്മാർക്ക് അനുകൂലസമയമാണ്.

വിവാഹകാര്യത്തിൽ താമസം നേരിടും.

യാത്ര മൂലം നേട്ടങ്ങൾ ഉണ്ടാകും. ദൂരദേശ യാത്രയ്ക്കു യോഗമുണ്ട്.

വിദ്യാർഥികൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. നിർഭാഗ്യമൂലം നക്ഷ്ടങ്ങൾ നേരിടാതെ നോക്കണം.

ത്വക്ക്, കണ്ണ്. കൈ  സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

പ്രണയസാഫല്യം, പുതിയ ബന്ധങ്ങൾ , നല്ല സുഹൃത്തുക്കൾ എന്നിവ  പ്രതീക്ഷികാം.

ശത്രുശല്യം വർധിക്കും.