Skip to main content


പൂരൂരുട്ടാതി നക്ഷത്രം 2019 - പൂരൂരുട്ടാതി നക്ഷത്രഫലം - Pooruruttathi Nakshatram Malayalam 2019 Predictions

പൂരൂരുട്ടാതി നക്ഷത്രഫലം 2019 - ഉദ്യോഗം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകും. വലിയ പദ്ദതികൾ ഉപേക്ഷിച്ചു ചെറിയ സംരംഭത്തിനു തുടക്കമിടും. പൂരൂരുട്ടാതി നക്ഷത്രം ജാതകർ ഗൃഹനിർണമാണത്തിൽ നിന്ന് താൽകാലികമായി പിന്മാറും.

ജോലി തേടുന്നവർ അശ്രദ്ധ മൂലം നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തും. ഒരു സമയം ഒരു കാര്യം ചെയ്യാൻ ശ്രമിക്കുക. മേലുദ്യോഗസ്ഥർ, മാനേജ്‌മന്റ് എന്നിവരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാകും. വിദേശ ജോലി പുതിയ നിയമങ്ങൾ കാരണം ഉപേക്ഷിച്ചു നാട്ടിൽ വരേണ്ട അവസ്ഥ ഉണ്ടാകും.

കഠിനപരിശ്രമത്താൽ സ്വയതൊഴിൽ വരുമാനം വർദ്ധിക്കും. അറിവും, അനുഭവപാഠവും ഉള്ളവരുടെ വാക്കുകൾ തള്ളിക്കളയരുത്. പുതിയ വീട് വയ്ക്കൽ, ഫ്ലാറ്റ് മുതലായവക്കുള്ള അഡ്വാൻസ് ആലോചിച്ചു മാത്രം ചെയ്യുക. പുതിയ വാഹനം അത്യാവശ്യം എങ്കിൽ മാത്രം വാങ്ങിക്കുക. പണം, ആധാരം, ആവശ്യമുള്ള പേപ്പറുകൾ മുതലായവ സൂക്ഷിച്ചു കൈകാര്യം ചെയ്യുക - ഇവ നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ച്, മ്യുച്ചൽ ഫണ്ട് എന്നിവയിൽ നിന്ന് നേട്ടം കിട്ടും.

വിവാഹം മംഗളകരമായി ഇഷ്ടമുള്ള ആളുമായി നടക്കും.

യാത്രകൾ സൂക്ഷിച്ചു ചെയ്യുക. രാത്രി യാത്ര ഒഴുവാക്കുക.

നിയമവഴിയിലൂടെ കാര്യങ്ങൾ തീർക്കാൻ ശ്രമിക്കാതെ മാധ്യസ്ഥം വഴി പെട്ടെന്ന് കാര്യങ്ങൾ ഒത്തുതീർപ്പാകുന്നതായിരുക്കും നല്ലത്.

അനാവശ്യ സംശയങ്ങൾ, മുൻവിധി എന്നിവ മൂലം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.

പ്രണയം മൂലം മനസമാദാനം നഷ്ടപ്പെടും.

ചികിത്സതേടാതെ വെച്ചുകൊണ്ടിരുന്ന ഒരു രോഗം വലിയ  അപകടം വരുത്തിവയ്ക്കും. നടുവ്, കാൽ എന്നിവയുടെ വേദന മൂലം പല കാര്യങ്ങളും തടസപ്പെടും.