Skip to main content


പൂരം നക്ഷത്രം 2019 - പൂരം നക്ഷത്രഫലം - Pooram Nakshatra 2019 Malayalam Predictions

പൂരം നക്ഷത്രഫലം 2019 - ആഗ്രഹച്ചിരുന്ന വിദേശ യാത്ര സഫലമാകും. ഉണർവും, ആത്മവിശ്വാസവും വർദ്ധിക്കും. പൂരം നക്ഷത്രം ജാതകർ ചെറിയ ചെറിയ പ്രശ്നങ്ങൾ ഊതിപെരിപ്പിച്ചു വലുതാക്കി മാറ്റുന്ന സ്വഭാവം നഷ്ടടങ്ങൾ വരുത്തിവയ്ക്കും. 

തൊഴിൽമേഖലയിൽ കാലത്തിനസരിച്ചുള്ള മാറ്റങ്ങൾ വരും. പുതിയ പുതിയ മാറ്റങ്ങൾ ഉൾകൊള്ളാൻ സാധിച്ചാൽ വലിയ നേട്ടങ്ങൾ കിട്ടും. പുതിയ തൊഴിൽ തേടുന്നവർ പഠനം തുടരുക. പുതിയ മേഖലകളെ കുറിച്ച് അറിവ് സമ്പാദിക്കുക. തൊഴിൽ സ്ഥലത്തു അപകടസാധ്യത കുടുതലായിയുണ്ട്. 

അപ്രതീക്ഷിത ധനം കിട്ടാനിടയുണ്ട്. പണം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ വിദഗ്ധ സഹായം തേടും. ചിട്ടി, ലോട്ടറി, സ്റ്റോക്ക് എക്സ്ചേഞ്ച് മുതലായവഴി നേട്ടം ഉണ്ടാക്കും. വസ്തു, വാഹനം ഇടപാടുകൾ മൂലം നഷ്ടം നേരിടും. വീടുവയ്ക്കാൻ നല്ല സമയമാണ്. ലോൺ മുതലായവയിൽ അപ്രതീക്ഷ കാലതാമസം നേരിടും.

പെട്ടന്നുള്ള ഒരു മരണം മനസിനെ വല്ലാതെ തളർത്തും.  ഡിപ്രെഷൻ മുതലായവയ്ക്കു  സാധ്യതയുണ്ട്.

മുൻകോപമൂലം വീട്ടിൽ കലഹത്തിന് സാധ്യതയുണ്ട്. 

വേണ്ടാത്ത സ്വഭാവം മൂലം മാനഹാനി സംഭവിക്കും.

പഴയ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനിടയുണ്ട്.

വിവാഹ കാര്യങ്ങളിൽ കാലതാമസം നേരിടും. തീരുമാനിച്ച വിവഹം വേണ്ടെന്നു വൈകാൻ സാധ്യതയുണ്ട്.

പ്രണയ കാര്യങ്ങളിൽ വിജയം കൈവരിക്കും.

യാത്ര വഴി നേട്ടം നേരിടും.

അഗ്നി മൂലം അപകടം സംഭവിക്കാനിടയുണ്ട്. ഉദര സംബന്ധമായ രോഗങ്ങൾക്കു സാധ്യതയുണ്ട്.

വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്.