Skip to main content


പൂരാടം നക്ഷത്രം 2019 - പൂരാടം നക്ഷത്രഫലം - Pooradam Nakshatra Malayalam 2019 Predictions

പൂരാടം നക്ഷത്രഫലം 2019 (Pooradam Nakshatra 2019 Malayalam Predictions) - ഉദ്യോഗത്തിൽ വിപരീത ഫലങ്ങൾ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. പൂരാടം നക്ഷത്രം ജാതകർ ഈ വർഷം വാക്കുകൾ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ. അനവസരത്തിലുള്ള കമൻറ്റുകൾ, പ്രസ്താവനകൾ എന്നിവ മാനഹാനിയും നിയമപ്രശ്നവും വരുത്തിവയ്ക്കും.

വർഷം തുടക്കത്തിൽ ജോലിയിൽ തടസങ്ങൾ നേരിടും. നിയമനടപടിയിലൂടെ സ്ഥാനക്കയറ്റം, അർഹതയുള്ള പേയ്മെന്റ് എന്നിവ നേടിയെടുക്കും. പുതിയ തൊഴിൽ അന്വഷിക്കുന്നവർക്കു വർഷാവസാനത്തെ നാല് മാസങ്ങൾ വളരെ നല്ലതാണു. കമ്പനിയിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനാൽ പുതിയ ജോലി തേടേണ്ടിവരും.

സ്വന്തം സ്ഥാപനം നടത്തുന്നവർക്കു നഷ്ടങ്ങൾ നേരിടും. മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടും. കടബാധ്യതകൾ തീർക്കാൻ ഭൂമി വിൽക്കാൻ ഇട വരും. ഒക്ടോബർ മുതൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ഗ്രഹം വാങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കും. വാഹനം നഷ്ടം വരുത്തി വയ്ക്കും.

സ്വജനങ്ങളുടെ പെരുമാറ്റം, തീരുമാനങ്ങൾ എന്നിവ മനോവിഷമം ഉണ്ടാക്കും.

വിവാഹ ഇപ്പോൾ വേണ്ടന്ന് വയ്ക്കും.

യാത്രകളിലൂടെ നേട്ടങ്ങൾ ഉണ്ടാക്കും.

അടുത്ത സുഹൃത്തിന്റ്റെയോ, ബന്ധുവിന്റ്റെയോ മരണം മനസിനെ വല്ലാതെ തളർത്തും.

ഞരമ്പ്, ഹൃദയം സംബന്ധമായ രോഗങ്ങൾ ആയുവേദ ചികിത്സ മൂലം ഭേദപെടും.

വിദ്യാർഥികൾ ഉത്സാഹക്കുറവ് മൂലം പരീക്ഷകളിൽ മോശം പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്.

പ്രണയബന്ധത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

രഹസ്യമായ ഒരു ബന്ധം പുറംലോകം അറിയും.