Skip to main content


മൂലം നക്ഷത്രം 2019 - മൂലം നക്ഷത്രഫലം - Moolam Nakshatram Malayalam 2019 Predictions

 മൂലം നക്ഷത്രഫലം 2019 (Moolam Nakshatram 2019 Malayalam Predictions) - ആദ്യത്തെ ആറു മാസം കഷ്ടതകൾ നിറഞ്ഞ വർഷമായിരിക്കും. സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുണ്ട്. മൂലം നക്ഷത്രം ജാതകർ ഈ വർഷം നിസാരകാര്യങ്ങൾക്കു പോലും തടസം നേരിടും.

പുതിയ തൊഴിൽ തേടുന്നവർ ക്ലേശവും നിർഭാഗ്യവും നേരിടും. പ്രൊമോഷൻ, ചോദിച്ച സ്ഥലം മാറ്റം എന്നിവയ്ക്ക് കാലതാമസം നേരിടും. പെട്ടന്ന് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആത്മവിശ്വാസവും, ക്ഷമയും, കഠിനപ്രയത്നവും ചെയ്യുന്നവർക്ക് ഓഗസ്റ്റ് മാസം മുതൽ വലിയ നല്ല മാറ്റങ്ങൾ പ്രതീക്ഷികാം.

കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കു ജോലി പുതുക്കി കിട്ടും. ടെൻഡർ മുതലായവ പുതുക്കി കിട്ടും.

അറിവില്ലാത്ത ബിസിനസ്, നിക്ഷേപം എന്നിവ മൂലം ധനനഷ്ടം നേരിടും. വികസനവിഷയങ്ങൾക്കു ഭൂമി വിട്ടു കൊടുക്കേണ്ടി വരും. ഊഹക്കച്ചവടം ഈ വർഷം നഷ്ടം വരുത്തിവയ്ക്കും. ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർ സാമ്പത്തികമായി സഹായിക്കും.

നിശ്ചയിച്ച വിവാഹം വേണ്ടന്ന് വയ്ക്കാൻ സാദ്യതയുണ്ട്.

വിദ്യാർഥികൾ പഠനത്തിൽ വളരെ അധികം ശ്രദ്ധചെലുത്തണം.

പുതിയ കൂട്ടുകെട്ടുകൾ ദോഷം ചെയ്യും.

വീഴ്ച, വാഹനാപകടം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കു സാധ്യതയുണ്ട്.

വർഷം പകുതിക്കു ശേഷം നടത്തുന്ന യാത്രകൾ മൂലം നല്ല നേട്ടങ്ങൾ ഉണ്ടാക്കും.

വർഷാവസനം വിദേശയാത്ര സഫലമാകും.

പ്രണയം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ആചാരങ്ങൾ അനുഷ്ടാനങ്ങൾ എന്നിവയിൽ ശ്രദ്ധ കൂടും.