Skip to main content


മകം നക്ഷത്രം 2019 - മകം നക്ഷത്രഫലം - Makam Nakshatra 2019 Malayalam Predictions

മകം നക്ഷത്രഫലം 2019 - വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിൽ കാലതാമസം നേരിടും. കുടുംബത്തോടൊപ്പം താമസിക്കാൻ ഉള്ള അവസരം കിട്ടും. മകം നക്ഷത്രം ജാതകർക്കു ഇ കൊല്ലം മാറിയ രാഷ്ട്രീയം, പുതിയ ടെക്നോളജി എന്നിവ മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ഗവണ്മെന്റ് ജോലി പ്രതിക്ഷിക്കുന്നവർക്കു ഇ വർഷം അത് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ബിസിനെസ്സിൽ കാലാവസ്ഥമൂലം നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. ജോലിസ്ഥലത് ശത്രുക്കൾ സജീവമായിരിക്കും.

ധന കാര്യങ്ങളിൽ കാര്യമായ നേട്ടം കിട്ടില്ല ഇ വർഷം. പ്രതിക്ഷിക്കാത്ത ചിലവുകൾ നേരിടും. കടം കൊടുത്ത പണം തിരികെ കിട്ടാൻ കാലതാമസം നേരിടും. വാഹനം മുതലായവയിൽ ധനനഷ്ടം സംഭവിക്കും. വസ്തു തർക്കം മദ്യസ്ഥതമൂലം അവസാനിപ്പിക്കും.

മക്കളുടെ പ്രവർത്തികൾ മൂലം മനോദുഃഖം ഉണ്ടാകും.

ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.

മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ അവസരം കിട്ടും.

തെറ്റിദ്ദരിക്കപ്പെടാൻ സാധ്യതയുണ്ട്.

അനാവശ്യ കൂട്ടുകെട്ടുകൾ വലിയ ആപത്തിൽ കൊണ്ടുചെന്നു ചാടിക്കും ചതിയിൽ പെടാതെ സൂക്ഷിക്കുക.

വിവാഹം ഇഷ്ടമുള്ള ആളുമായി നടക്കും.

പ്രണയ കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ മൂലം പ്രശ്നങ്ങൾ നേരിടും.

യാത്ര വഴി നേട്ടം ഉണ്ടാകും.

കണ്ണ്, ചെവി, കാല് മുതലായ അവയവങ്ങൾക്കു ക്ഷതം, രോഗം പിടിപെടാൻ സാധ്യതയുണ്ട്.