Skip to main content


ചോതി നക്ഷത്രം 2019 - ചോതി നക്ഷത്രഫലം - Chothi Nakshatra Malayalam 2019 Predictions

ചോതി നക്ഷത്രഫലം 2019 - വല്ലാതെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിന് ശാശ്വത പരിഹാരം നേരിടും. ചോതി നക്ഷത്രം ജാതകർ ഈ വർഷം സ്വന്തം വ്യാപാര, വ്യസായായങ്ങൾക്കു തുടക്കം കുറിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും.

നിശ്ചയിച്ച ജോലിയിൽ വ്യതിചലനം നേരിടും. തൊഴിലിലെ ഒരു സങ്കിർണപ്രശ്നത്തുന്നു പരിഹാരം കണ്ടെത്തും. പുതിയ തൊഴിൽ തേടുന്നവർ അതിൽ വിജയം കണ്ടെത്തും. കുട്ടുകച്ചവടം, സംയുക്‌ത വ്യവസായം എന്നിവയിൽ നിന്ന് പിന്മാറി സ്വന്തം ബിസിനസ് തുടങ്ങി വിജയിക്കും. വിദേശത്തെ പുതിയ നിയമങ്ങൾ കാരണം ജോലി ഉപേക്ഷിച്ചു നാട്ടിൽ വരേണ്ട അവസ്ഥ ഉണ്ടാക്കും.

സാമ്പത്തികസംബന്ധമായ കോടതി കാര്യങ്ങങ്ങളിൽ വിജയം കൈവരിക്കും. വളരെ നാളായി മുടങ്ങി കിടന്നിരുന്ന കട, വ്യവസായം മുതലാവായ വിൽകും. കടം കൊടുത്ത പണം തിരികെ കിട്ടും. തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ട്. സാമ്പത്തികമായ എല്ലാ കാര്യങ്ങളും രേഖാമൂലം എഴുതിവാങ്ങിക്കണം.

വിദ്യാർഥികൾ നല്ല വിജയം നേടും.

വിവാഹം മുതലായ മംഗള കർമങ്ങൾ ഈ വർഷം നടക്കും.

സ്ത്രീകൾക്ക് പെട്ടന്ന് പ്രസവസംബന്ധമായ കുഴപ്പങ്ങൾ നേരിടും.

വർഷം പകുതിയോടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്.

കൃഷി, വാഹനം എന്നിവ മൂലം നേട്ടം ഉണ്ടാകും.

പ്രണയ സാഫല്യം, പുതിയ സുഹൃത് ബന്ധങ്ങൾ, പഴയ ഒരു ബന്ധം പുതുകൽ എന്നിവയ്ക്കു സാധ്യതയുണ്ട്.

യാത്രക്ലേശത്തിനു സാധ്യതയുണ്ട്.

തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും മാറ്റിവയ്ക്കും.