Skip to main content


ചിത്തിര നക്ഷത്രം 2019 - ചിത്തിര നക്ഷത്രഫലം - Chithira Nakshatra Malayalam 2019 Predictions

ചിത്തിര നക്ഷത്രഫലം 2019 - വിദേശത്തു തൊഴിൽ തേടുന്നവർക്ക് നല്ല സമയമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടും. ചിത്തിര നക്ഷത്രം ജാതകർ ഈ കൊല്ലം ആലോചനക്കുറവുകൊണ്ടു ധനനഷ്ടം നേരിടേണ്ടിവരും.

മേലധികാരികളുമായി പ്രശ്നങ്ങൾ ഉണ്ടാകും. പുതിതൊഴിൽ തേടുന്നവർ യാഥാർഥ്യങ്ങൾ മനസിലാക്കിവേണം തീരുമാനങ്ങൾ എടുക്കാൻ. ഉടോയോഗം അന്വഷിച്ചുള്ള യാത്രകൾ വിഫലമാകും. സർക്കാർ ജോലി പ്രതീക്ഷിക്കുന്നവർ കാലതാമസം കാരണം പുതിയ തൊഴിൽ തേടേണ്ടി വരും.

പെട്ടന്ന് പണം നേടാനുള്ള വഴികൾ നഷ്ടത്തിലേക്ക് നയിക്കും.  ഭൂമി വിറ്റ് സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കും. വീട് പണി മാറ്റിവയ്ക്കേണ്ടി വരും. വാഹനം നഷ്ടം വരുത്തിവയ്ക്കും. സർക്കാരിൽ നിന്ന് കിട്ടേണ്ട പണം കിട്ടും.

അലസത മൂലം വിദ്യാർത്ഥികൾ പരീക്ഷ, ഇന്റർവ്യൂ, പുതിയ പഠനം എന്നിവയിൽ കാര്യമായ പ്രശ്നങ്ങൾ നേരിടും.

ശത്രുക്കൾ മൂലം മനോവിഷമം നേരിടും.

വേണ്ടാത്ത കാര്യങ്ങളി ഇടപെടാനുള്ള പ്രവണത കാണിക്കും.

ഇഷ്ടജന സമ്പർക്കം ഉണ്ടാകും.

വിവാഹം നടക്കും പക്ഷെ വിട്ടുവീഴ്ചകൾക്ക് ശേഷം മാത്രം.

പ്രണയം മൂലം മനോവിഷമം ഉണ്ടാകും.

സുഹൃത്തുക്കൾ ശത്രുക്കളുടെ ഗുണം ചെയ്യും.

യാത്ര മൂലം നേട്ടം ഉണ്ടാകില്ല.

പകർച്ചവ്യാധികൾ മൂലം കഷ്ടത അനുഭവിക്കും.