Skip to main content


ചതയം നക്ഷത്രം 2019 - ചതയം നക്ഷത്രഫലം - Chathayam Nakshatram Malayalam 2019 Predictions

ചതയം നക്ഷത്രഫലം 2019 - മുടങ്ങിയ ഉപരിപഠനം പൂർത്തിയാക്കും. കുടുംബത്തിനൊപ്പം താമസിക്കാൻ പറ്റുന്ന ഉദ്യോഗമാറ്റം കിട്ടും. ചതയം നക്ഷത്രം ജാതകർ ആർഭാടങ്ങളും, ആഘോഷങ്ങളും നിയദ്രിച്ചു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

ഉദ്യോഗം നഷ്ടപ്പെടാതിരിക്കാൻ ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടിവരും. പുതിയ ജോലിയിൽ അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. തൊഴിൽ തേടുന്നവർക്ക് നല്ല സമയമാണ്. കടുംപിടിത്തം പിടിക്കാതെ സഹകരണത്തിലൂടെ മുന്നോട്ടു പോയാൽ നേട്ടങ്ങൾ കിട്ടും. മറ്റുള്ളവരുടെ ആശയങ്ങൾ ഉൾകൊണ്ടാൽ വിജയം കിട്ടും.

നിക്ഷേപങ്ങൾ എല്ലാം അന്വഷിച്ചറിഞ്ഞു മാത്രം നടത്തുക. കടം കൊടുക്കൽ, ജാമ്യം നിൽക്കൽ എന്നിവ മൂലം നഷ്ടം നേരിടും. ഗൃഹനിർമാണം പൂർത്തിയാക്കും. വാഹനം മൂലം നഷ്ടം നേരിടും. പുതിയ വസ്തു വാങ്ങിക്കുന്നത് ഭാവിയിൽ പ്രയോജനം ചെയ്യും. ലോൺ, ഗവണ്മെന്റ് അനുകുല്യങ്ങൾ എന്നിവയിൽ താമസം നേരിടും.

ദാമ്പത്യ ബന്ധത്തിൽ അനിഷ്ടതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വിവാഹകഴിക്കാൻ ആഗ്രഹിക്കുന്നവർ സ്വപനലോകം വിട്ട് യാഥാർഥ്യം മനസിലാക്കിയാൽ കാര്യങ്ങൾ നേർവഴിക്കു വരും.

യാത്രകൾ മൂലം നഷ്ടങ്ങൾ സംഭിവിക്കാം. ദൂര ദേശ യാത്ര മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകും.

ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ പല കാര്യങ്ങളിലും താമസം നേരിടും. ഹൃദയം, നടുവ്, കഴുത്തു മുതലായ അവയവങ്ങളുടെ രോഗങ്ങൾ വിഷമിപ്പിക്കും.

പുതിയ ബന്ധങ്ങൾ പഴയ ബന്ധങ്ങൾക്കു പ്രശ്‍നങ്ങൾ ഉണ്ടാക്കും.

പുതിയ പ്രണയം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും.