Skip to main content


അവിട്ടം നക്ഷത്രം 2019 - അവിട്ടം നക്ഷത്രഫലം - Avittam Nakshatram Malayalam 2019 Predictions

അവിട്ടം നക്ഷത്രഫലം 2019 (Avittam Nakshatram Malayalam 2019 Predictions) - പുതിയ ആശയങ്ങൾ നടപ്പാക്കി ലക്ഷ്യപ്രാപ്തി നേടും. പ്രശസ്തിയും, ആദരവും കിട്ടും. അവിട്ടം നക്ഷത്രം ജാതകർ ജോലി ഉപേക്ഷിച്ചു മറ്റൊരു ജോലി തേടുന്നത് ഈ വർഷം വളരെ ആലോചിച്ചു വേണം ചെയ്യാൻ.

കുട്ടുകച്ചവടം, കുടുംബബിസിനെസ്സ് എന്നിവയിൽ നഷ്ടം നേരിടാം. പുതിയ ജോലിക്കു ശ്രമിക്കുന്നവർ ക്ഷമ നഷ്ടപ്പെടാതെ ഏകാഗ്രചിത്തതയോടെ ശ്രമം തുടരുക. വർഷാവസാനത്തോടെ പുതിയ ജോലി കിട്ടും. തൊഴിൽ അവഗണിക്കപ്പെട്ട അവസ്ഥ മാറിക്കിട്ടും. മേലധികാരികളുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ നോക്കുക.

സാമ്പത്തികമായി വലിയ പുരോഗതി ഇല്ലാത്ത ഒരു വർഷമാണിത്. കുടുംബസ്വത്ത് ഭാഗം വയ്ക്കും. വീട് മോടിപിടിപ്പിക്കാൻ കാശു ചിലവാക്കും.

കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും.

ദാമ്പത്യസൗഘ്യം ഉണ്ടാകും.

വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു നല്ല സമയമാണ്.

വ്യത്യസ്തമായ പ്രവർത്തന ശൈലി ആവിഷ്കരിച്ചാൽ നല്ല മാറ്റങ്ങൾ ജീവിതത്തിൽ വന്നു ചേരും.

വിവാഹം മുടങ്ങാനുള്ള സാധ്യതയുണ്ട്.

യാത്രകൾവഴി നേട്ടങ്ങൾ കിട്ടും.

തല , കണ്ണ്, ചെവി മുതലായ അവയവങ്ങൾ സംബന്ധിച്ച രോഗങ്ങളാൽ കഷ്ടപ്പെടും.

പ്രണയം, രഹസ്യ ബന്ധം എന്നിവ മൂലം മനസമാധാനം നഷ്ടപ്പെടും.