Skip to main content


അത്തം നക്ഷത്രം 2019 - അത്തം നക്ഷത്രഫലം - Atham Nakshatra 2019 Malayalam Predictions

അത്തം നക്ഷത്രഫലം 2019 - വളരെ അപകടകരമായ ഒരു രോഗത്തിൽ നിന്ന് വിദഗ്ദ്ധ ചികിത്സ മൂലം ശാന്തി ലഭിക്കും. പുതിയ ഗൃഹം വാങ്ങിക്കാൻ പറ്റിയ സമയമാണ്. അത്തം നക്ഷത്രം ജാതകർ ഈ കൊല്ലം കുടുംബത്തിൽ അസ്വസ്ഥതകൾ നേരിടും.

വിദേശത്തു ജോലി തേടുന്നവർക്ക് ഈ വർഷം നല്ല സമയമാണ്. നിഷ്കർഷതയോടെ കാര്യങ്ങൾ ചെയ്തുതീർത്തൽ പ്രൊഫെഷണലിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാം. പുതിയ ജോലി തേടുന്നവർക്ക് നല്ല സമയമാണ്. അധികാരപരിധി വർധിക്കും.

ഈ വർഷം വലിയ സാമ്പത്തിക ദോഷം ഇല്ല. വർഷാവസാനത്തിൽ വാഹനം, പുതിയ വീട് മുതലായവ വാങ്ങിക്കാൻ ഉള്ള അവസരം കിട്ടും. തട്ടിപ്പുകളിൽ നിന്ന് മാറിനിൽകുക - പെട്ടന്ന് പണമുണ്ടാക്കുന്ന ഇടപാടുകൾ ചതികുഴികളാണ്. പഴയ വീട് വാങ്ങി മോടിപിടിപ്പിച്ചു താമസം മാറും.

തീർത്ഥയാത്രകൾ നടത്തും.

കുടുംബപ്രശ്നം മൂലം മാറി താമസികേണ്ടി വരും.

വിദ്യാർഥികൾ പരീക്ഷാദി കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം.

ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു വർഷമാണ്. പെട്ടന്ന് അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

സന്താനങ്ങളുടെ പ്രവർത്തികൾ മൂലം വിഷമം ഉണ്ടാകും. സാമ്പത്തികനിയത്രണം ഏർപ്പെടുത്തേണ്ടി വരും.

വിവാഹം തീരുമാനിച്ചു വർഷം പകുതിക്കു ശേഷം നടത്തും.

പ്രണയകാര്യങ്ങളിൽ പരാജയം നേരിടും.

യാത്രകൾ നേട്ടങ്ങൾ ഉണ്ടാക്കിത്തരും.

അധികാരത്തിലുള്ളവരുമായി സൗഹൃദം നേടും.