Skip to main content


അനിഴം നക്ഷത്രം 2019 - അനിഴം നക്ഷത്രഫലം - Anizham Nakshatram Malayalam 2019 Predictions

അനിഴം നക്ഷത്രഫലം 2019 - കാര്യങ്ങൾ നിഷ്കർഷയോടു ചെയ്തു തീർക്കുന്നത് മൂലം ജോലിയിലും, സ്വകാര്യ ജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. അനിഴം നക്ഷത്രം ജാതകർ പല കാര്യങ്ങളിലും കാലതാമസം നേരിടും. വീട് സംബന്ധമായ പണികൾ തീർക്കും.

പുതിയ ജോലി സംബന്ധമായ കാര്യങ്ങൾ ശരിപ്പെടാൻ കാലതാമസം നേരിടും. പഠനത്തിനനുബന്ധമായ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പെട്ടന്നുള്ള സംഭവികാസങ്ങൾ കാരണം ജോലി ഉപേക്ഷിച്ചു വീട്ടിലേക്കു തിരിച്ചു പോരും. പുതിയ മാറ്റങ്ങൾ ഉൾകൊള്ളാൻ വിസമ്മതിക്കുന്നവർക്കു ജോലിയിൽ മുന്നോട്ടു പോകാൻ വിഷമം ഉണ്ടാകും.

വർഷം പകുതിയോടെ സാമ്പത്തിക ഞെരുക്കം നേരിടും. കുട്ടുകച്ചവടം വേർപിരിയും. സ്വന്തമായ ബിസിനസ് തുടങ്ങാനുള്ള അവസരം ഏപ്രിൽ മുതൽ ഉണ്ടാകും.

ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രണയം എന്നിവ മൂലം മനസികപ്രശ്നങ്ങൾ നേരിടും.

വിദ്യാർഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും.

വർഷാവസാനം നല്ല ഗുണങ്ങൾ ഉണ്ടാകും.

തീരുമാനിച്ച വിവാഹം നടക്കാൻ കാലതാമസം നേരിടും.

യാത്ര മൂലം നേട്ടങ്ങൾ ഉണ്ടാകും.

വിദേശ യാത്ര ആദ്യം മുടങ്ങും പക്ഷെ വർഷാവസാനത്തോടെ സാധ്യമാകും.

വർഷങ്ങൾക്കു ശേഷം ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ കാണാൻ സാധ്യതയുണ്ട്.

സത്സന്താന ഭാഗ്യമുണ്ട്.