Skip to main content


കാർത്തിക നക്ഷത്രം 2019 - കാർത്തിക നക്ഷത്രഫലം

കാർത്തിക നക്ഷത്രഫലം 2019 - മാതാവിന്റ്റെയോ പിതാവിന്റ്റെയോ സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. കാർത്തിക നക്ഷത്രം ജനിച്ചവർക്ക് ഇ വർഷം നിയമപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകും.

ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിച്ചാൽ ഇ വർഷം തൊഴിൽ ബിസിനസ് മേഖലകളിൽ വൻ നേട്ടം ഉണ്ടാകാൻ കഴിയും.

പുതിയ ജോലിക്കു ശ്രമിക്കുന്നവർ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. വരും കാലങ്ങളിൽ ഇത്തരം അവസരം ഇനിയും കിട്ടാൻ ബുദ്ധിമുട്ടാണ്.

പണം കടം കൊടുത്താൽ തിരികെ കിട്ടാൻ ബുദ്ധിമുട്ടും. വാഹനം മൂലം ധന നഷ്ടത്തിന് സാധ്യതയുണ്ട്. പുതിയ വീട് മേടിക്കാൻ അവസരം ഉണ്ട്. ലോൺ മുതലായവ പെട്ടന്നു ശരിയാകും.

ദേഷ്യം, ഇർഷാ, മുൻകോപം എന്നിവ ഉപേക്ഷിച്ചാൽ ബന്ധങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരും.

മാറി താമസിക്കുന്ന ദമ്പതികൾ ഒരുമിച്ചു താമസിക്കാനുള്ള അവസരം കിട്ടും.

പ്രൊമോഷന് സാധ്യതയുണ്ട്.

വീടിനടുത്തേക്കു സ്ഥലം മാറ്റം കിട്ടും.

കുട്ടികൾ ഉണ്ടാകാത്തവർക്കു ഇ വർഷം സത്സന്താനഭാഗ്യമുണ്ടാകും.

അശുഭ ചിന്തകൾ മനോവിഷമം ഉണ്ടാകും.

വിവാഹ കാര്യങ്ങളിൽ തടസം നേരിടും.

പ്രേമ ബന്ധങ്ങൾ മനോവിഷമം ഉണ്ടാക്കും.

വിദ്യാർത്ഥികൾ കഴിവിനൊത്തു പരിശ്രമിക്കാത്തതു കൊണ്ട് തുടർ വിദ്യാഭാസത്തിൽ തടസം നേരിടും.

പെട്ടന്നുള്ളു ഒരു മരണം മനസിനെ വല്ലാതെ തളർത്തും.

കണ്ണ്, കാല് സംബന്ധമായ രോഗങ്ങൾ വിഷമങ്ങൾ ഉണ്ടാക്കും.